-->
അച്ഛന്റെ ഓര്‍മ്മ ദിവസം പ്രിയങ്ക ചോപ്ര പങ്കുവെച്ച വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുകയാണ്. പ്രിയങ്കയുടെ അച്ഛന്റെ 12ാം ചരമ വാര്‍ഷിക ദിവസമായിരുന്നു കടന്നുപോയത്. അര്‍ബുദ രോഗത്തെ തുടര്‍ന്ന് 2013 ലാണ് പ്രിയങ്കയുടെ പിതാവ് അശോക് ചോപ്ര മരിച്ചത്.
ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെയാണ് പ്രിയങ്ക അച്ഛനെ ഓര്‍ത്തത്. അച്ഛനൊപ്പമുളള തന്റെ കുട്ടിക്കാലത്തെ ചിത്രമാണ് നടി പങ്കുവെച്ചിരിക്കുന്നത്. എല്ലാ ദിവസവും നിങ്ങളെ മിസ് ചെയ്യുന്നുണ്ട് ഡാഡ് എന്നാണ് ചിത്രത്തിനൊപ്പം പ്രിയങ്ക കുറിച്ചിരിക്കുന്നത്. അച്ഛനൊപ്പം മഞ്ഞില്‍ കളിക്കുന്ന കുഞ്ഞു പ്രിയങ്കയെ ചിത്രത്തില്‍ കാണാം. അച്ഛനുമായി വളരെ ആഴത്തിലുളള അടുപ്പമുണ്ടായിരുന്നു പ്രിയങ്കയ്ക്ക്. അതുകൊണ്ട് തന്നെ ആ വിയോഗം താരത്തിന് ഇന്നും വേദന നല്‍കുന്നുണ്ട്.
അതേസമയം കരിയറില്‍ തിളങ്ങി നില്‍ക്കുകയാണ് പ്രിയങ്ക ചോപ്ര. നിരവധി ഹോളിവുഡ് ചിത്രങ്ങള്‍ പ്രിയങ്കയുടേതായി അണിയറയിലുണ്ട്. ജോണ്‍ സീന, ഇദ്രിസ് എല്‍ബ എന്നിവര്‍ക്കൊപ്പം അഭിനയിക്കുന്ന ഹെഡ്.സ് ഓഫ് സ്‌റ്റേറ്റ് ആണ് റിലീസ് കാത്തു നില്‍ക്കുന്ന സിനിമ. ജൂലൈ രണ്ടിന് ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് സിനിമയുടെ റിലീസ് ദ ബ്ലഫ്, സിറ്റഡല്‍ സീരീസിന്റെ രണ്ടാം സീസണ്‍ തുടങ്ങിയവയും അണിയറയിലുണ്ട്.
നീണ്ടൊരു ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ സിനിമയിലേക്ക് തിരികെ എത്താനുള്ള ഒരുക്കത്തിലുമാണ് പ്രിയങ്ക ചോപ്ര. രാജമൗലി സംവിധാനം ചെയ്യുന്ന മഹേഷ് ബാബു നായകനാകുന്ന ചിത്രത്തിലൂടെയാണ് പ്രിയങ്കയുടെ മടങ്ങി വരവ്. ഈ ചിത്രത്തിലൂടെ ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നായികയായി പ്രിയങ്ക മാറിയിരുന്നു.