Friday, March 13, 2026 Last Updated 3 Min 12 Sec ago English Edition
Todays E paper
Ads by Google
Wednesday 11 Jun 2025 12.26 PM

ഏലപ്പാറ മണ്ഡലം സമ്മേളനത്തിലെ വിഷയം ; ഇ.എസ്.ബിജിമോള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി സിപിഐ

uploads/news/2025/06/785642/bijimol.jpg

തിരുവനന്തപുരം: സിപിഐ നേതാവും മുന്‍ എംഎല്‍എ യുമായ ഇ.എസ്.ബിജിമോള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ്. ഏലപ്പാറ മണ്ഡലം സമ്മേളനവുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കങ്ങളുടെയും പ്രശ്നങ്ങളുടെയും അടിസ്ഥാനത്തിലാണ് നടപടി. ഇടുക്കി ജില്ലയ്ക്ക് പുറത്ത് പാര്‍ട്ടി സമ്മേളനങ്ങളില്‍ പങ്കെടുക്കുന്നതിനാണ് വിലക്ക്.

പാര്‍ട്ടി സംസ്ഥാന കൗണ്‍സിലിലെ ക്ഷണിതാവാണ് മുന്‍ എംഎല്‍എ ഇ.എസ്. ബിജിമോള്‍ സമ്മേളന മാര്‍ഗരേഖ നടപ്പാക്കുന്നതില്‍ ഇ.എസ് ബിജിമോള്‍ വീഴ്ച വരുത്തിയെന്ന് സംസ്ഥാന എക്‌സിക്യൂട്ടീവ് വിലയിരുത്തി. ഏലപ്പാറ മണ്ഡലം സമ്മേളനത്തില്‍ സെക്രട്ടറി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദങ്ങളില്‍ ബിജിമോളുടെ ഭര്‍ത്താവിന്റെ പേരുമുണ്ടായിരുന്നു.

സെക്രട്ടറി സ്ഥാനത്തേക്ക് ഭര്‍ത്താവിന്റെ പേര് ഉയര്‍ന്നുവന്നിരുന്നു. ഇക്കാര്യത്തില്‍ ബിജിമോള്‍ക്ക് പങ്കില്ലെങ്കിലും തുടര്‍ന്നുണ്ടായ തര്‍ക്കങ്ങളില്‍ പാര്‍ട്ടിയുടെ സമ്മേളനം നടത്തിപ്പ് സംബന്ധിച്ച് മാര്‍ഗരേഖ പാലിച്ചുകൊണ്ട് കാര്യങ്ങള്‍ നടപ്പാക്കുന്നതില്‍ ബിജിമോള്‍ക്ക് വീഴ്ച സംഭവിച്ചതായിട്ടാണ് കണ്ടെത്തല്‍. തുടര്‍ന്നാണ് പാര്‍ട്ടി നടപടി സ്വീകരിച്ചത്. ബിജിമോളില്‍ നിന്നും വിശദീകരണം ആവശ്യപ്പെടുണമെന്ന നിര്‍ദേശം സംസ്ഥാന എക്‌സിക്യുട്ടീവ് യോഗത്തില്‍ ഉയര്‍ന്നുവന്നെങ്കിലും പാര്‍ട്ടി ഇക്കാര്യത്തില്‍ വ്യക്തമായ തീരുമാനം എടുത്തില്ല.

Ads by Google
Ads by Google
LATEST NEWS
TRENDING NOW