-->
ന്യൂജേഴ്‌സി : മലയാളത്തിലെ ഏറ്റവും മികച്ച കലാകാരന്മാര്‍ അണിനിരക്കുന്ന സിനി സ്റ്റാര്‍ നൈറ്റ് 2025 സീസണ്‍ 2 ആഗസ്ത് സെപ്തംബര്‍ ഒക്ടോബര്‍ മാസങ്ങളില്‍ അമേരിക്കയിലും കാനഡയിലുമായി എത്തുന്നു.
കേരളത്തിന്റെ ജനപ്രിയ പ്രിയ നായിക നടി ഭാവന, ശ്രുതിലക്ഷ്മി, മണിക്കുട്ടന്‍, പ്രമുഖ ഗായകരായ ശ്രീനാഥ്, നിതിന്‍ മാത്യു, ഗായികമാരായ മൃദുലാ വാര്യര്‍, രേഷ്മ രാഘവേന്ദ്ര, മിമിക്രി കലാകാരന്‍മാരായ മഹേഷ് കുഞ്ഞുമോന്‍, അശ്വന്ത് അനില്‍കുമാര്‍, അനുപ് കോവളം, പാലക്കാട് മുരളി എന്നിവരടങ്ങുന്ന കേരളത്തിലെ മികച്ച താരനിരയാണ് ചിരിയും സംഗീതവും ഉല്ലാസവും നിറയ്ക്കാന്‍ വരുന്ന ഓണക്കാലത്ത് അമേരിക്കന്‍ യാത്രയില്‍ പങ്കെടുക്കുക.
ഏപ്രില്‍ മെയ് മാസങ്ങളില്‍ അരങ്ങേറിയ സിനിസ്റ്റാര്‍നൈറ്റ് സീസണ്‍ 1 ന്റെ മികച്ച വിജയത്തിന് ശേഷമാണ് സ്റ്റാര്‍ എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ അമേരിക്കയിലും കാനഡയിലുമായി 2025 ആഗസ്ത് സെപ്തംബര്‍ ഒക്ടോബര്‍ മാസങ്ങളില്‍ പ്രിയ താരങ്ങള്‍ പര്യടനവുമായി എത്തുക.
സംഗീതവും നൃത്തവും കോമഡിയുമായി മലയാളികളെ ഉല്ലസിപ്പിക്കുവാന്‍ മൂന്നു മണിക്കൂര്‍ നീളുന്ന ഒരു പാക്ക്ഡ് പ്രോഗ്രാമായിരിക്കുമിത് എന്ന് സംഘാടകര്‍ അറിയിച്ചു,
2025 ആഗസ്റ്റ് 29,30,31 സെപ്റ്റംബര്‍ 5,6,7,12,13,14,19,20,21,26,27,28 ഒക്ടോബര്‍ 3,4,5 എന്നി ദിവസങ്ങളില്‍ അമേരിക്കയിലും കാനഡയിലുമായി മുഴുവന്‍ താരങ്ങളും പങ്കെടുക്കുന്നവയും അല്ലാതെ ചെറിയ ഗ്രൂപ്പുകളായും വിവിധ ബഡ്ജറ്റുകളില്‍ ഷോ ലഭ്യമാണ്,
കൂടുതല്‍ വിവരങ്ങള്‍ക്കും ഷോ ബുക്കിങ്ങിനുമായി വിളിക്കുക - ജോസഫ് ഇടിക്കുള - ( 201 - 421 - 5303 ) ജെയിംസ് ജോര്‍ജ്- ( 973 - 985 - 8432 ) ബോബി ജേക്കബ് - ( 201 - 669 - 1477 )