Saturday, March 14, 2026 Last Updated 58 Min 25 Sec ago English Edition
Todays E paper
Ads by Google
Monday 09 Jun 2025 11.34 AM

രണ്‍ബീറിന്റെ ക്ലീന്‍ ഷേവ് ലുക്ക്ഏറ്റെടുത്ത് ആരാധകര്‍; വീഡിയോ

ranbir-kapoor-
photo-www.instagram.com/varindertchawla/

താടി വച്ച ലുക്ക് മാറ്റി പിടിച്ച് രൺബീർ. കംപ്ലീറ്റ് ക്ലീൻ ഷേവ് ലുക്കുമായി ആരാധകരെ അമ്പരപ്പിക്കുകയാണ് രൺബീർ ഇപ്പോൾ. രൺബീറിന്റെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ വൈറലാവുന്നത്. തന്റെ വസ്ത്ര ബ്രാൻഡായ ARKS-ൽ നിന്നുള്ള ചുവന്ന ടീ-ഷർട്ടും തൊപ്പിയും ധരിച്ചാണ് താരം ഫോട്ടോഗ്രാഫർമാർക്ക് മുന്നിലെത്തിയത്.

നിരവധി വലിയ പ്രോജക്ടുകളിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ് രൺബീർ കപൂർ ഇപ്പോൾ. രാമായണത്തിൽ രാമനായി അഭിനയിക്കുന്നുമുണ്ട് താരം. ഈ ചിത്രത്തിന്റെ ലുക്ക് നിലനിർത്തുകയാണ് താരം എന്നാണ് റിപ്പോർട്ട്.

എന്തായാലും രൺബീറിന്റെ പുതിയ ലുക്ക് ആരാധകരും ആഘോഷമാക്കുകയാണ്. "അവൻ 20 വയസ്സുള്ള ആളെപ്പോലെ തോന്നിപ്പിക്കുന്നു," എന്നാണ് ആരാധകരുടെ നിരീക്ഷണം.

രൺബീറിനെ സമീപകാലത്ത് പ്രേക്ഷകർ കണ്ടതത്രയും താടി ലുക്കിലായിരുന്നു. അവസാനമായി സന്ദീപ് റെഡ്ഡി വംഗയുടെ അനിമൽ എന്ന ചിത്രത്തിലാണ് രൺബീർ ക്ലീൻ ഷേവുമായി എത്തിയത്. എന്നാൽ അതേചിത്രത്തിൽ തന്നെ നീളൻ താടിയുമായും രൺബീർ പ്രത്യക്ഷപ്പെട്ടിരുന്നു.

കരിയറിൽ വളരെ തിരക്കേറിയ സമയത്തിലൂടെയാണ് രൺബീർ കടന്നുപോവുന്നത്. ഒരേസമയം മൂന്ന് പ്രോജക്ടുകളിലാണ് രൺബീർ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. ആദ്യ പ്രോജക്റ്റ് നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന രാമായണമാണ്. മറ്റൊന്ന്, സഞ്ജയ് ലീല ബൻസാലിയുടെ ലവ് ആൻഡ് വാർ ആണ്. ഈ ചിത്രത്തിൽ വിക്കി കൗശലിനും ആലിയ ഭട്ടിനുമൊപ്പം രൺബീർ സ്‌ക്രീൻ പങ്കിടുന്നു.

അനിമലിന്റെ തുടർച്ചയായ അനിമൽ പാർക്ക് ആണ് മൂന്നാമത്തെ പ്രൊജക്റ്റ്. വലിയ വിവാദങ്ങളും വിമർശനങ്ങളും ഏറ്റുവാങ്ങിയിരുന്നെങ്കിലും, അനിമൽ ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ നിന്നായി 915 കോടി രൂപ കളക്റ്റ് ചെയ്തിരുന്നു. ഈ വിജയമാണ് ചിത്രത്തിന്റെ തുടർഭാഗം ഇറക്കാൻ നിർമാതാക്കൾക്ക് പ്രചോദനമായത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW