-->
തിരുവനന്തപുരം: ദൈവവിശ്വാസികളാണ് പാര്‍ട്ടിയുടെ കരുത്തെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ( M V Govindan ). വര്‍ഗീയതക്കെതിരായ പോരാട്ടത്തിന്റെ മുന്‍പന്തിയിലെ പോരാളികള്‍ അവരാണ്. സിപിഎം ( cpm ) എല്ലാ കാലത്തും മലപ്പുറത്തിനൊപ്പമാണ്. ഇനിയും അങ്ങനെ തന്നെ തുടരും. മലപ്പുറം വൈകാതെ സിപിഎമ്മിന്റെ ശക്തികേന്ദ്രമായി മാറുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
''വിശ്വാസികളാണ് സിപിഎമ്മിന്റെ ഏറ്റവും വലിയ കരുത്ത്. സിപിഎം വിശ്വാസികളല്ല, ദൈവവിശ്വാസികള്‍. ആ വിശ്വാസികളാണ് വര്‍ഗീയതക്കെതിരായ പോരാട്ടത്തില്‍ മുന്‍പന്തിയിലെ പോരാളികള്‍. മലപ്പുറത്തിന്റെ പേരുപയോഗിച്ച് ആവശ്യമില്ലാതെ ഏതെങ്കിലും പദപ്രയോഗം ആരെങ്കിലും പറഞ്ഞുണ്ടാക്കിയാല്‍ ഇവിടെ വിലപ്പോകില്ല. സിപിഎം എല്ലാകാലത്തും മലപ്പുറത്തിനൊപ്പം തന്നെയാണെന്ന് എല്ലാവര്‍ക്കുമറിയാം. മലപ്പുറത്തിനു വേണ്ടിയാണ് പാര്‍ട്ടി നിന്നത്. ഇനിയും അങ്ങനെതന്നെയാണ്. കുറച്ചുനാള്‍ കഴിയുമ്പോള്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ശക്തികേന്ദ്രമായി മലപ്പുറം മാറും'' - എം വി ഗോവിന്ദന്‍ പറഞ്ഞു.