Friday, March 13, 2026 Last Updated 40 Min 14 Sec ago English Edition
Todays E paper
Ads by Google
Friday 06 Jun 2025 02.38 PM

ഗാര്‍ലാന്റ് സെന്റ്. തോമസ് സീറോ മലബാര്‍ ദേവാലയത്തില്‍ ആദ്യകുര്‍ബാന സ്വീകരണം

uploads/news/2025/06/784985/pp-45.gif

ഗാര്‍ലാന്റ് (ടെക്സാസ്): ഗാര്‍ലാന്റ് സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോനാ ദേവാലയത്തില്‍ കുട്ടികളുടെ ആദ്യകുര്‍ബാന സ്വീകരണവും സൈ്ഥര്യലേപന ശുശ്രൂഷയും നടന്നു. മെയ് 31 നടന്ന ശുശ്രൂഷകളില്‍
ഷിക്കാഗോ രൂപതാ മെത്രാന്‍ മാര്‍. ജോയ് ആലപ്പാട്ട് മുഖ്യകാര്‍മികനായി.
വികാരി ഫാ. ജെയിംസ് നിരപ്പേല്‍, ഫാ. ജോര്‍ജ് വാണിയപ്പുരക്കല്‍ എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. പതിനെട്ടു കുട്ടികളാണ് ഇത്തവണ ആദ്യകുര്‍ബാന സ്വീകരിച്ചത്.

സണ്‍ഡേ സ്‌കൂള്‍ അധ്യാപകരായ സിസ്റ്റര്‍ സ്‌നേഹ റോസ് കുന്നേല്‍ (എസ്എബിഎസ്), ബ്ലെസി ലാല്‍സണ്‍ , ആഷ്ലി മൈക്കിള്‍, ജോമോള്‍ ജോര്‍ജ് (സിസിഡി കോര്‍ഡിനേറ്റര്‍), ജോയല്‍ കുഴിപ്പിള്ളില്‍, ബെര്‍റ്റീ ഡിസൂസ (അസി. കോര്‍ഡിനേറ്റര്‍) എന്നിവര്‍ കൂദാശാ സ്വീകരണത്തിനുള്ള കുട്ടികളെ പരിശീലിപ്പിക്കുന്നതിനും, അമോദ് അഗസ്റ്റിന്‍, റിച്ചാ ഷാജി (പേരന്റ് കോര്‍ഡിനേറ്റേര്‍) പരിപാടികളുടെ ക്രമീകരണങ്ങള്‍ക്കും നേതൃത്വം നല്‍കി.

ടോമി നെല്ലുവേലില്‍ , കുര്യന്‍ മണ്ണനാല്‍, മാത്യു ജോണ്‍(രാജു), സണ്ണി കൊച്ചുപറമ്പില്‍ (കൈക്കാരന്മാര്‍), സിസ്റ്റര്‍ ക്ലെറിന്‍ കൊടിയന്തറ (എസ്എബിഎസ്) എന്നിവര്‍ ആദ്യകുര്‍ബാന സ്വീകരണചടങ്ങുകള്‍ വിജയമാകുന്നതില്‍ നേതൃത്വം നല്‍കി.

ആദ്യകുര്‍ബാന സ്വീകരിച്ച കുട്ടികളുടെ പ്രതിനിധികളായ ഡേവിഡ് അഗസ്റ്റിന്‍, ഏവാ ജോണ്‍ എന്നിവര്‍ ഏവര്‍ക്കും നന്ദി പ്രകാശിപ്പിച്ചു.

മാര്‍ട്ടിന്‍ വിലങ്ങോലില്‍

Ads by Google
Friday 06 Jun 2025 02.38 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW