Saturday, March 14, 2026 Last Updated 28 Min 51 Sec ago English Edition
Todays E paper
Ads by Google
Friday 06 Jun 2025 01.58 PM

‘‘ഞാനന്ന് വെള്ളമാണ് ചോദിച്ചത്;പക്ഷേ വായിലൊഴിച്ചപ്പോള്‍ മദ്യത്തിന്റേയോ സ്പിരിറ്റിന്റെയോ രുചി വന്നു; എനിക്കത് വിഴുങ്ങാനായില്ല...’’വൈറല്‍ വീഡിയോയെക്കുറിച്ച് കിലി പോള്‍

ലിപ് സിങ്ക് വീഡിയോകള്‍ കൊണ്ട് സോഷ്യല്‍ മീഡിയയില്‍ താരമായി മാറിയ കിലി പോളിന്റെ കേരള സന്ദര്‍ശനം തരംഗമായിരുന്നു. ഇപ്പോഴിതാ അതിനിടയില്‍ വൈറലായ ഒരു വീഡിയോയെക്കുറിച്ചുള്ള വിശദീകരണം നല്‍കുകയാണ് കിലി പോള്‍.
Kili Paul, Kili Paul about his viral video
Kili paul explanation about his viral video (Image Source: Instagram)

സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ കാഴ്ചക്കാരുടെ ഹൃദയവും മനസ്സും കീഴടക്കി വൈറലായി മാറിയ ഒരുപാട് സാധാരണക്കാരുണ്ട്. അക്കൂട്ടത്തില്‍ വിദേശീയരും അന്യഭാഷയിലുള്ളവരുമൊക്കെ പെടാറുണ്ട്. അങ്ങനെ ലിപ് സിങ്ക് വീഡിയോകള്‍ ചെയ്ത് മലയാളികളുടെ പോലും ഹൃദയം കവര്‍ന്ന ടാൻസാനിയൻ സോഷ്യല്‍ മീഡിയ താരമാണ് കിലി പോള്‍. ലോകമെമ്പാടുമായി നിരവധി ആരാധകരാണ് കിലി പോളിനുണ്ട്.
കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് കേരളത്തിലെത്തിയ കിലി പോളിന് വമ്പന്‍ വരവേല്‍പ്പാണ് മലയാള നാട് നല്‍കിയത്. ഉണ്ണിയേട്ടന്‍ എന്നാണ് മലയാളികള്‍ സ്നേഹത്തോടെ കിലി പോളിനെ വിളിക്കുന്നത്. ആദ്യമായി അഭിനയിക്കുന്ന സിനിമയുടെ പ്രമോഷനില്‍ കിലി പങ്കെടുക്കുന്നതും ഏറെ ശ്രദ്ധനേടിയിരുന്നു. കിലിയുടെ കേരള സന്ദര്‍ശന വീഡിയോയിലെ ഓരോ നിമിഷങ്ങളും സോഷ്യല്‍ മീഡിയ ഏറ്റെടുത്തപ്പോള്‍ അക്കൂട്ടത്തില്‍ ഏറ ശ്രദ്ധനേടിയൊരു വീഡിയോ മാളില്‍ പരിപാടിക്കിടെ കുപ്പിയിലെ വെള്ളം കുടിക്കുന്ന കിലിയുടെ വീഡിയോ ആയിരുന്നു.
ഒരു കവിള്‍ വെള്ളം കുടിച്ച കിലിയത് കുടിച്ചിറക്കാന്‍ ശ്രമിക്കുന്നുണ്ട്, പക്ഷേ നിമിഷങ്ങള്‍ കഴിയും മുമ്പ് കിലിയത് ആ കുപ്പിയില്‍ തന്നെ തുപ്പി. കിലി വെള്ളം കുപ്പിയിലേക്ക് തുപ്പിയത് പെട്ടെന്ന് വേദിയിലേക്ക് വിളിച്ചതു കൊണ്ടാണെന്നും കിലിയ്ക്ക് മാത്രമേ ഇത് പറ്റൂ എന്നുമടക്കം കമന്റുകള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു.
ഇപ്പോഴിതാ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിരിക്കുകയാണ് കിലി പോള്‍. താൻ ചോദിച്ചത് വെള്ളം ആയിരുന്നുവെന്നും എന്നാല്‍ തനിക്ക് കിട്ടിയ കുപ്പിയില്‍ മദ്യത്തിന്റേയും സ്പിരിറ്റിന്റേയോ രുചി ആയിരുന്നുവെന്നും കിലി പോള്‍ സോഷ്യല്‍ മീഡിയ കുറിപ്പില്‍ പറയുന്നു. മദ്യം കുടിക്കുന്ന ആളല്ലാത്തതിനാല്‍ അത് കുടിക്കാനും കഴിഞ്ഞില്ലെന്നും, അടുത്തെങ്ങും ബാത്റൂമും ഉണ്ടായില്ലെന്നും അതാണ് കുപ്പിയില്‍ തന്നെ തുപ്പിയതെന്നും ആദ്യമായി ആ ടേസ്റ്റ് രുചിച്ചതിന്റെ പ്രശ്നമായിരുന്നുവെന്നും കിലി പോള്‍ കുറിച്ചു. വൈറലായ വീഡിയോ പങ്കിട്ടാണ് കിലിയുടെ കുറിപ്പ്.
‘‘ഈ വീഡിയോ ഇപ്പോള്‍ ട്രെൻഡിംഗാണ്, അതേകുറിച്ച്‌ എനിക്ക് പറയാനുള്ളത് ഇതാണ്: ഞാൻ വെള്ളമായിരുന്നു അന്ന് ചോദിച്ചത്. പക്ഷെ വായില്‍ ഒഴിച്ചപ്പോള്‍ മദ്യത്തിന്റേയോ സ്പിരിറ്റിന്റെയോ രുചി ആയിരുന്നു. മദ്യം കുടിക്കുന്ന ആളല്ലാത്തത് കാരണം എനിക്കത് വിഴുങ്ങാൻ കഴിഞ്ഞില്ല. ചുറ്റും ധാരാളം ആളുകള്‍, തുപ്പാൻ ഇടവും ഇല്ല, ബാത്ത്റൂം വളരെ ദൂരെയാണ്. അതുകൊണ്ടാണ് ഞാൻ കുപ്പിയില്‍ തന്നെ തുപ്പിയത്.
വീഡിയോയെ പോസിറ്റീവായി മാത്രം കാണണം. ഈ വീഡിയോ നിങ്ങളെ വിഷമിപ്പിച്ചെങ്കില്‍ ക്ഷമ ചോദിക്കുന്നു. പുതിയ കാര്യങ്ങള്‍ രുചിച്ചതിന്റെ അനുഭവമായിരുന്നു. എന്തെങ്കിലും തെറ്റിദ്ധാരണകൾ ഉണ്ടായതിന് ഞാൻ ക്ഷമ ചോദിക്കുന്നു, മദ്യം ചൂടല്ല എന്ന് ഞാൻ പറഞ്ഞു...എല്ലാവരെയും സ്നേഹിക്കുന്നു...നിങ്ങളെ എല്ലാവരെയും ഉടൻ ഞാൻ വീണ്ടും കാണും... ഇന്ത്യ എന്റെ രണ്ടാമത്തെ വീട്...’’ കിലി വീഡിയോ പങ്കിട്ട് കുറിച്ചു.
വീഡിയോയ്ക്ക് താഴെ പലരും സ്നേഹവും ഹാര്‍ട്ട് ഇമോജികളുമടക്കം പങ്കിടുന്നുണ്ട്. ‘വ്യക്തത വരുത്തിയത് നന്നായി, താങ്കള്‍ ക്ഷമ ചോദിക്കേണ്ട ആവശ്യമില്ല, ഉണ്ണിയേട്ടന്‍ പാവമാ...’ എന്നതടക്കമാണ് കമന്റുകള്‍.

Ads by Google
Ads by Google
LATEST NEWS
TRENDING NOW