Tuesday, March 24, 2026 Last Updated 59 Min 44 Sec ago English Edition
Todays E paper
Ads by Google
Friday 06 Jun 2025 09.36 AM

നിര്‍മ്മാതാവ് സാന്ദ്രാതോമസിന് എതിരേ വധഭീഷണി ; കൊന്നുകാട്ടിലെറിയും, പിതാവിനെയും കൊല്ലുമെന്നും ഓഡിയോ

uploads/news/2025/06/784964/sandra-thomas.jpg

കൊച്ചി: നടിയും നിര്‍മ്മാതാവുമൊക്കെയായ സാന്ദ്രാതോമസിന് നേരെ പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വധഭീഷണിയും അസഭ്യവര്‍ഷവും. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരുെട വാട്‌സാപ്പ് ഗ്രൂപ്പില്‍ വന്ന സന്ദേശത്തില്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ റെന്നി ജോസഫാണ് വധഭീഷണി മുഴക്കുന്നത്. സാന്ദ്രയെ കൊന്നു കാട്ടിലെറിയുമെന്ന് റെന്നിജോസഫാണ് ഭീഷണിപ്പെടുത്തിയിരിക്കുന്നത്്.

സാന്ദ്രയുടെ പിതാവിനെയും കൊലപ്പെടുത്തുമെന്ന ഓഡിയോ സന്ദേശം ചാനലുകള്‍ പുറത്തുവിട്ടിട്ടുണ്ട്. അസഭ്യവര്‍ഷത്തോടെയാണ് ഭീഷണിപ്പെടുത്തുന്നത്്. കമ്പം കൊളുത്തി കൊല്ലുമെന്നും ഭീഷണിയില്‍ പറയുന്നുണ്ട്. സംഭവത്തില്‍ പരാതിപ്പെട്ടിട്ടുണ്ടെങ്കിലും കാര്യമായ നടപടിയൊന്നും ഉണ്ടായിട്ടില്ലെന്നും റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സാന്ദ്രാതോമസ് വ്യക്തമാക്കി. കഴിഞ്ഞ മാര്‍ച്ചിലായിരുന്നു ഭീഷണി. രാത്രി 11 മണിക്ക് ശേഷം തനിക്ക് ഭീഷണിപ്പെടുത്തി കോളുകള്‍ വന്നിരുന്നതായും സാന്ദ്ര വെളിപ്പെടുത്തി.

ഓഡിയോ കേട്ടപ്പോള്‍ ആദ്യം ഭയന്നെന്നും രാവിലെ സംസാരിക്കാമെന്ന വിളിച്ചയാളോട് പറയുകയും ചെയ്തു. പിന്നാലെ ഇവര്‍ പോലീസില്‍ പരാതി നല്‍കുകയും ചെയ്‌തെങ്കിലും രണ്ടുമാസം കഴിഞ്ഞിട്ടും നടപടിയുണ്ടായിട്ടില്ലെന്നും പറഞ്ഞു. സിനിമാമേഖലയില്‍ ഗുണ്ടായിസമുണ്ട്. സമാനമായി പലരേയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുണ്ട്. എന്നാല്‍ അധികം ആള്‍ക്കാരാരും പുറത്തുപറയാന്‍ തയ്യാറല്ല. പോലീസില്‍ പോലും ഇവര്‍ക്ക് സ്വാധീനമുണ്ടെന്നും അതുകൊണ്ടാണ് താന്‍ നല്‍കിയ പരാതിയില്‍ രണ്ടു മാസമായിട്ടും നടപടിയില്ലാത്തതെന്നും ആരോപിച്ചു.

നേരത്തേ തന്നെ ഭീഷണിപ്പെടുത്തിയെന്ന സാന്ദ്രയുടെ പരാതിയില്‍ ബി ഉണ്ണികൃഷ്ണനും ആന്റോ ജോസഫിനും എതിരേ പോലീസ് കേസെടുത്തിരുന്നു. സിനിമാ മേഖലയില്‍ നിന്ന് തന്നെ പുറത്താക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്ന് തോമസ് പരാതിയില്‍ ആരോപിച്ചിരുന്നു.

Ads by Google
Friday 06 Jun 2025 09.36 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW