-->
ഡാളസ്: ഡാളസിലെ മലയാളി സോക്കര്‍ ക്ലബായ ഫുട്‌ബോള്‍ ക്ലബ് ഓഫ് കരോള്‍ട്ടണ്‍ (എഫ്സിസി ഡാളസ്) സംഘടിപ്പിക്കുന്ന പത്താമത് ടെക്സാസ് കപ്പ് (മനോജ് ചാക്കോ മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫി) സോക്കര്‍ ടൂര്‍ണമെന്റ് ജൂണ്‍ 7 ശനിയാഴ്ച നടക്കും.
ഡെന്റണിലുള്ള ക്രോസ്ബാര്‍ സോക്കര്‍ ലീഗ് ഫീല്‍ഡ്‌സാണ് (2686 Old Alton Rd, Denton, TX 76210) ടൂര്‍ണമെന്റിന്റെ വേദിയാവുക. ഓപ്പണ്‍, 40 പ്ലസ് വിഭാഗങ്ങളില്‍ സമാന്തരമായി നടക്കുന്ന ടൂര്‍ണമെന്റുകളുടെ മത്സരങ്ങള്‍ മൂന്ന് ഫീല്‍ഡുകളിലായി നടക്കും.
രാവിലെ ഏഴരയ്ക്ക് തുടങ്ങുന്ന ടൂര്‍ണമെന്റുകളുടെ സെമിഫൈനലുകള്‍ വൈകുന്നേരം നാലു മണിക്കും, ഫൈനലുകള്‍ വൈകുന്നേരം ആറിനും ആരംഭിക്കും. വിവിധ നഗരങ്ങളില്‍ നിന്നായി 16 മലയാളി ക്ലബുകള്‍ പങ്കെടുക്കും.
പങ്കെടുക്കുന്ന ടീമുകള്‍:
എഫ്സിസി ഡാളസ്, ഡാളസ് ഡയനാമോസ്, എംഎഎസ്സി മിയാമി, എഎസ്എ ഡാളസ്, ഹൂസ്റ്റണ്‍ യുണൈറ്റഡ്, ഒക്ലഹോമ യുണൈറ്റഡ് എഫ്സി, ഹൂസ്റ്റണ്‍ സ്ട്രൈക്കേഴ്സ്.
സ്‌പോണ്‍സര്‍മാര്‍:
ഡോ. വിന്നി സജി (Dr. Winnie Saji, Smile Win Dental) ടൂര്‍ണമെന്റിന്റെ ഡയമണ്ട് സ്‌പോണ്‍സര്‍ ആണ്.
ഷിനു പുന്നൂസ് - Express Care Pharmacy, Palm India Indian Restaurant എന്നിവരാണ് ഗോള്‍ഡ് സ്‌പോണ്‍സര്‍മാര്‍.
സംഘാടകര്‍:
ടൂര്‍ണമെന്റിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു.
പ്രദീപ് ഫിലിപ്പ് (എഫ്സി പ്രസിഡന്റ്, ടൂര്‍ണമെന്റ് കോര്‍ഡിനേറ്റര്‍), അഖില്‍ രാധാകൃഷ്ണന്‍ (സെക്രട്ടറി), മഞ്ചേഷ് ചാക്കോ (ഇവന്റ് കോര്‍ഡിനേറ്റര്‍), ആശിഷ് തെക്കേടം, ഉമ്മന്‍ തോമസ് (കോ-കോര്‍ഡിനേറ്റര്‍) എന്നിവര്‍ നേതൃത്വം നല്‍കുന്നു.
മാര്‍ട്ടിന്‍ വിലങ്ങോലില്‍