Thursday, March 19, 2026 Last Updated 50 Min 34 Sec ago English Edition
Todays E paper
Ads by Google
Thursday 05 Jun 2025 01.05 PM

100 കോടി തന്നാലും ആ നായകന്റെ നായികയാകാനില്ല; വമ്പന്‍ ഓഫര്‍ നിരസിച്ച് നയന്‍താര

with, actor

തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് നയന്‍താര. വൈവിധ്യമാര്‍ന്ന ഒട്ടനവധി കഥാപാത്രങ്ങളെയാണ് താരം ഇതുവരെ അവതരിപ്പിച്ചിട്ടുളളത്. ഇപ്പോഴിതാ 100 കോടി പ്രതിഫലം ലഭിച്ചേക്കാവുന്ന അവസരം വേണ്ടെന്ന് വെച്ചതിനെക്കുറിച്ചാണ് ചര്‍ച്ചകള്‍.

ശരവണ സ്റ്റോഴ്‌സ് ഉടമയും അഭിനേതാവുമായ അരുള്‍ ശരവണനൊപ്പം നയന്‍സ് അഭിനയിക്കാന്‍ വിസമ്മതം പ്രകടിപ്പിച്ചുവെന്നുളള റിപ്പോര്‍ട്ടുകളാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. ചിത്രത്തിനായി 100 കോടിയോളം പ്രതിഫലം നല്‍കാമെന്ന് അറിയിച്ചുവെങ്കിലും നടി തീരുമാനം മാറ്റിയില്ലെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. അരുളിനോടുളള അതൃപ്തിയാണ് പിന്‍മാറ്റത്തിന് കാരണമെന്നാണ് ഒരുവിഭാഗം പറയുന്നത്. ഇതേക്കുറിച്ച് ഔദ്യോഗികമായൊരു പ്രതികരണവും വന്നിട്ടില്ല. കഥയും കഥാപാത്രവും ഇഷ്ടപ്പെടാത്തതിനാലാണ് താരം പിന്‍മാറിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ജെഡി- ജെറി കൂട്ടുകെട്ടിലെത്തിയ ലെജന്‍ഡായിരുന്നു അരുളിന്റെ ആദ്യ സിനിമ. 2022ലാണ് ചിത്രം റിലീസ് ചെയ്തത്. സിനിമ നിര്‍മ്മിച്ചതും അരുളായിരുന്നു. ഉര്‍വശി റൗട്ടേലയായിരുന്നു ചിത്രത്തില്‍ നായികയായി അഭിനയിച്ചത്. അതിന് ശേഷമുളള പ്രൊജക്ടില്‍ നിന്നാണോ നയന്‍സ് പിന്‍മാറിയതെന്ന് വ്യക്തമല്ല. ഇതേക്കുറിച്ച് ഇതുവെര അരുള്‍ പ്രതികരിച്ചിട്ടില്ല.

Ads by Google
Ads by Google
LATEST NEWS
TRENDING NOW