-->
മോഹന്‍ലാലിനെ നായകനാക്കി തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത തുടരും സിനിമയെ പ്രശംസിച്ച് നടനും സംവിധായകനുമായ പ്രദീപ് രംഘനാഥന്‍. തുടരും ഗംഭീര സിനിമ ആണെന്നും നായകന്റെ ഇമമാഷനുകള്‍ മികച്ചു നില്‍ക്കുന്നുവെന്നും പ്രദീപ് പറഞ്ഞു. തരുണ്‍ മൂര്‍ത്തിയുടെ ഇനി വരുന്ന സിനിമകള്‍കള്‍ക്ക് നടന്‍ ആശംസ അറിയിച്ചിട്ടും ഉണ്ട്.
നടന്റെ മെസ്സേജ് ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറി ആയി തരുണ്‍ മൂര്‍ത്തി പങ്കുവെച്ചിട്ടുണ്ട്. നടന് അദ്ദേഹം നന്ദിയും അറിയിച്ചിട്ടുണ്ട്.
ഏപ്രില്‍ 25നാണ് തുടരും തിയേറ്ററുകളില്‍ എത്തിയത്. തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടിയ ചിത്രം കഴിഞ്ഞ ദിവസം മുതല്‍ ഒടിടി സ്ട്രീമിങ് ആരംഭിച്ചിരിക്കുകയാണ്. ശോഭനയാണ് ചിത്രത്തില്‍ നായിക. പ്രകാശ് വര്‍മ, ബിനു പപ്പു, ഫര്‍ഹാന്‍ ഫാസില്‍, മണിയന്‍പിളള രാജു, തോമസ് മാത്യു, ഇര്‍ഷാദ് തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്.