Thursday, March 12, 2026 Last Updated 0 Min 12 Sec ago English Edition
Todays E paper
Ads by Google
Thursday 05 Jun 2025 08.54 AM

നിലമ്പൂരില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ എണ്ണം ഇന്നറിയാം ; പി.വി. അന്‍വറുടെ ചിഹ്നവും

uploads/news/2025/06/784765/election-ink.gif

നിലമ്പൂര്‍: ഉപതെരഞ്ഞെടുപ്പില്‍ പ്രചരണം ശക്തമാക്കി മുന്നണികള്‍. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസമാണ് എന്നിരിക്കെ 14 സ്ഥാനാര്‍ത്ഥികളാണ് നിലവിലുള്ളത്. ഡമ്മി സ്ഥാനാര്‍ത്ഥികളെ പിന്‍വലിക്കുന്നതോടെ നിലമ്പൂരില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ എണ്ണം ഇനിയും കുറയും. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന മുന്‍ എംഎല്‍എ പി വി അന്‍വറിന്റെ ചിഹ്നവും ഇന്നറിയാം.

ഇടതുസ്ഥാനാര്‍ത്ഥി സ്വരാജ് മുത്തേടത്ത് പ്രചരണം നടത്തുമ്പോള്‍ യുഡിഎഫിന്റെ പ്രചരണത്തിനായി കേരളത്തിലെ മുതിര്‍ന്ന നേതാക്കളും എന്‍ഡിഎയ്ക്കായി സിനിമാതാരം കൂടിയായ സുരേഷ്‌ഗോപിയും പ്രചരണത്തിന് എത്തും. യുഡിഎഫും എല്‍ഡിഎഫും പ്രചാരണ കണ്‍വെന്‍ഷന്‍ നടത്തിയ അതേ പന്തലില്‍ തന്നെയാണ് ബിജെപിയുടെ കണ്‍വെന്‍ഷനും.

നേരത്തേ തന്നെ ഇടതുനേതാക്കള്‍ പ്രചരണം തുടങ്ങിയ സ്വരാജ് ഇന്ന് മുത്തേടത്താണ് എത്തുന്നത്. യുഡിഎഫിനായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല, മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയ നേതാക്കള്‍ ഇന്ന് നിലമ്പൂരിലെത്തും. എന്‍ഡിഎ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യാനാണ് സുരേഷ് ഗോപി എത്തുന്നത്.

കെ.സി. വേണുഗോപാല്‍ നടത്തിയ പെന്‍ഷന്‍ പരാമര്‍ശമാണ് ഇടതുപക്ഷം രാഷ്ട്രീയവിഷയമാക്കി മാറ്റിയിരിക്കുന്നത്. പരാമര്‍ശത്തില്‍ കെ.സി.വേണുഗോപാല്‍ മാപ്പുപറയണമെന്ന് ഇടതുപക്ഷം ആവശ്യപ്പെടുന്നുമ്പോള്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ ഹിന്ദു പത്രത്തിന് നല്‍കിയ അഭിമുഖത്തിലെ മലപ്പുറം പരാമര്‍ശമാണ് യുഡിഎഫ് പ്രചരണ വിഷയമാക്കിയിരിക്കുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW