-->
ന്യൂഡല്‍ഹി: മുന്‍ ഡല്‍ഹി മന്ത്രി രാജേന്ദ്ര പാല്‍ ഗൗതത്തെ എസ് സി ഡിപ്പാര്‍ട്ട്‌മെന്റ് ദേശീയ അദ്ധ്യക്ഷനായി പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. മുതിര്‍ന്ന നേതാവ് രാജേഷ് ലിലോത്തിയയായിരുന്നു ഈ സ്ഥാനത്ത് ഉണ്ടായിരുന്നത്. സാമൂഹ്യ നീതി രാഷ്ട്രീയത്തെ ഉയര്‍ത്തിക്കൊണ്ടുവരാനും രാജ്യത്തെ ദളിത് സമുദായങ്ങളുമായി മികച്ച ബന്ധം ഉണ്ടാക്കാനും കോണ്‍ഗ്രസ് ശ്രമിക്കുന്നതിനിടെയാണ് രാജേന്ദ്ര പാല്‍ ഗൗതത്തിന്റെ നിയമനം. കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ അംഗീകാരത്തോടെ എഐസിസി സംഘടന ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലാണ് ഇക്കാര്യം അറിയിച്ചത്.
ഡല്‍ഹിയിലെ പ്രമുഖ ദളിത് നേതാവാണ് രാജേന്ദ്ര പാല്‍ ഗൗതം. ആംആദ്മി പാര്‍ട്ടിയോടൊപ്പം പ്രവര്‍ത്തിച്ചിരുന്ന രാജേന്ദ്ര പാല്‍ ഗൗതം ഡല്‍ഹി സര്‍ക്കാരില്‍ സാമൂഹ്യ ക്ഷേമവകുപ്പ് മന്ത്രിയായിരുന്നു. കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് രാജേന്ദ്ര പാല്‍ ഗൗതം ആംആദ്മി പാര്‍ട്ടി വിട്ടത്. ആംആദ്മി പാര്‍ട്ടി സാമൂഹ്യ നീതിയോട് കണ്ണടക്കുന്നുവെന്നും ബിജെപിയുടെ സ്വാധീനത്തിന് വഴങ്ങി ദളിത് പ്രശ്‌നങ്ങളെ കൈയ്യൊഴിയുന്നുവെന്നും ആരോപിച്ചാണ് രാജേന്ദ്ര പാല്‍ ഗൗതം കോണ്‍ഗ്രസില്‍ ചേര്‍ന്നത്.