Sunday, March 15, 2026 Last Updated 23 Min 6 Sec ago English Edition
Todays E paper
Ads by Google
Wednesday 04 Jun 2025 12.01 PM

ദുഷ്ടയായ രണ്ടാനമ്മയല്ല; ഭര്‍ത്താവിന്റെ ആദ്യഭാര്യയിലെ മകള്‍ നമ്പര്‍ സേവ് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്; മനസ്സ് തുറന്ന് ദിയ മിര്‍സ

മോഡലും അഭിനേത്രിയുമായ ദിയ മിര്‍സ ലൈംലൈറ്റില്‍ തിളങ്ങി നില്‍ക്കുന്ന താരമാണ്. ഇപ്പോഴിതാ തന്റെ ഭര്‍ത്താവിന്റെ മകള്‍ സമൈരയുമായിട്ടുള്ള ബന്ധം എങ്ങനെയാണെന്ന് തുറന്നു പറയുകയാണ് ദിയ മിര്‍സ.
Dia Mirza, Dia mirza's stepdaughter Samaira
Dia Mirza with her stepdaughter samaira rekhi (Image Source: Instagram)

തമിഴ് സിനിമയിൽ പശ്ചാത്തല നർത്തകിയായിട്ടാണ് ദിയ മിര്‍സയെന്ന താരം തന്റെ ബിഗ് സ്ക്രീന്‍ യാത്ര തുടങ്ങിയത്. 2000-ൽ മിസ് ഏഷ്യ പസഫിക് ഇന്റർനാഷണൽ കിരീടം നേടിയ താരം അതിനു ശേഷമാണ് ആർ. മാധവനൊപ്പം രഹ്ന ഹേ തെരേ ദിൽ മേൻ എന്ന ചിത്രത്തിലൂടെ ഹിന്ദി സിനിമയിൽ അരങ്ങേറ്റം കുറിച്ചു. നടി, മോഡല്‍, സിനിമാ നിർമ്മാതാവ്, സാമൂഹിക പ്രവർത്തക എന്നീ നിലകളിലെല്ലാം സജീവമാണ് താരം.
ദിയ മിർസയും വ്യവസായിയായ വൈഭവ് രേഖിയും 2021-ലാണ് വിവാഹിതരായത്. ഇരുവരുടേയും രണ്ടാം വിവാഹമായിരുന്നു ഇത്.
ഇപ്പോഴിതാ ഭർത്താവിന്റെ മുൻ ഭാര്യയിലുള്ള മകള്‍ സമൈറ രേഖിയെ കുറിച്ചും തന്റെ രണ്ടാനച്ഛൻ അഹമ്മദ് മിർസയെ കുറിച്ചുമെല്ലാം മനസ് തുറക്കുകയാണ് ദിയ.കുട്ടിക്കാലത്ത് വായിക്കുന്ന കഥകളിലെല്ലാം രണ്ടാച്ഛനേയും രണ്ടാനമ്മയേയും ദുഷ്ടൻമാരായാണ് ചിത്രീകരിക്കുന്നതെന്നും അതുകൊണ്ടുതന്നെ ഇവരെ കുറിച്ച്‌ പേടിപ്പെടുത്തുന്ന തോന്നലുകളാണ് കുട്ടികളുടെ മനസിലുണ്ടാകുകയെന്നും ദിയ പറയുന്നു.
‘‘ദൈവത്തിന് നന്ദി, ഞാൻ കുട്ടിക്കാലത്ത് കെട്ടുകഥകള്‍ വായിച്ചില്ല. കാരണം അത് ഒട്ടേറെ മുൻവിധികളുണ്ടാക്കുന്നു. രണ്ടാനച്ഛനും രണ്ടാനമ്മയും എപ്പോഴും ദുഷ്ടൻമാരാണ് എന്ന മുൻവിധി. സമൈറയ്ക്കും അത്തരത്തിലുള്ള മുൻവിധികളുണ്ടായിരുന്നെന്ന് തോന്നുന്നു. അവള്‍ എന്റെ നമ്പർ ഫോണില്‍ സേവ് ചെയ്തിരിക്കുന്നത്, ‘ദിയ, ഇതുവരെ ദുഷ്ടയായ രണ്ടാനമ്മയല്ല’ എന്ന പേരിലാണ്. അതാണല്ലോ കെട്ടുകഥകള്‍ ചെയ്യുന്നത്, അല്ലേ? അവളുമായുള്ള ബന്ധം ദൃഢമായശേഷം ആ പേരില്‍ മാറ്റം വരുത്തിയിട്ടുണ്ടോ, എന്റെ പേരിന് താഴെയുള്ള ഈ വിവരണം അവള്‍ മാറ്റിയോ എന്ന് അറിയില്ല. സമൈറയും ഞാനും മാനസികമായി ഏറെ അടുപ്പം പുലർത്തുന്നവരാണ്.
കുട്ടിക്കാലത്ത് ഞാന്‍ ഇത്തരത്തിലുള്ള കഥകളൊന്നും വായിച്ചിട്ടില്ല. ഞാന്‍ രണ്ടാനച്ഛന്റെ സ്നേഹത്തണലിലാണ് വളർന്നത്. എനിക്ക് നാലര വയസുള്ളപ്പോഴാണ് അമ്മ ദീപയും അച്ഛൻ ഫ്രാങ്ക് ഹാൻഡ്രിച്ചും വിവാഹമോചനം നേടിയത്. ശേഷം അമ്മ അഹമ്മദ് മിർസ എന്നയാളെ വിവാഹം ചെയ്തു. അപ്പോള്‍ എനിക്ക് ആറ് വയസായിരുന്നു പ്രായം. അന്ന് മുതല്‍ ഞാൻ അദ്ദേഹത്തെ അബ്ബ എന്ന് വിളിച്ചു തുടങ്ങി. നിറഞ്ഞ സ്നേഹത്തോടെ എന്റെ മനസ് അദ്ദേഹത്തെ സ്വീകരിച്ചു. താലോലിച്ചും കെട്ടിപ്പിടിച്ചും സ്നേഹം പ്രകടിപ്പിക്കുന്ന വ്യക്തിയായിരുന്നില്ല അബ്ബ. പക്ഷേ പതുക്കെ ഞാൻ അദ്ദേഹത്തെ സ്നേഹം പ്രകടിപ്പിക്കുന്ന ഒരാളാക്കി മാറ്റി. അദ്ദേഹം ഭീകരനാണെന്ന് ഒരിക്കല്‍പോലും തോന്നിയിട്ടില്ല.
2003-ല്‍ ഷൂട്ടിങ്ങിനായി വിദേശത്ത് പോകുന്നതിന് മുമ്പാണ് അദ്ദേഹത്തെ ഏറ്റവുമൊടുവില്‍ കണ്ടത്. മരണത്തിന് മുമ്പുള്ള അവസാന കൂടിക്കാഴ്ച്ച അതായിരുന്നു. ഹൈദരാബാദിലെ വിമാനത്താവളത്തില്‍വെച്ച്‌ ഗുഡ്ബൈ പറഞ്ഞ് അദ്ദേഹം നല്‍കിയ ഊഷ്മളമായ ആലിംഗനവും അദ്ദേഹത്തിന്റെ കണ്ണില്‍ നിന്ന് വീണ കണ്ണുനീർ തുള്ളികളും ഞാൻ ഒരിക്കലും മറക്കില്ല...’’ ദിയ പറയുന്നു.

2014 ലാണ് തന്റെ ദീർഘകാല ബിസിനസ് പങ്കാളിയായ സാഹില്‍ സംഘയെ ദിയ വിവാഹം ചെയ്തത്. എന്നാല്‍ അഞ്ചു വർഷത്തെ ആയുസ് മാത്രമേ ഈ ബന്ധത്തിനുണ്ടായുള്ളു. 2019 ല്‍ ഇരുവരും വേർപിരിഞ്ഞു. അതിനുശേഷം 2021 ഫെബ്രുവരിയിലാണ് ദിയയും വൈഭവും വിവാഹിതരായത്. ഇരുവർക്കും അവ്യാൻ ആസാദ് രേഖി എന്നൊരു മകനുമുണ്ട്.

Ads by Google
Wednesday 04 Jun 2025 12.01 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW