Saturday, March 14, 2026 Last Updated 48 Min 28 Sec ago English Edition
Todays E paper
Ads by Google
Wednesday 04 Jun 2025 11.12 AM

ദീപികയുടേത് ന്യായമായ ആവശ്യം, അത് ആവശ്യപ്പെടാനുളള സ്ഥാനത്ത് അവര്‍ എത്തിയതില്‍ എനിക്ക് സന്തോഷം; പിന്തുണയുമായി മണിരത്‌നം

maniratnam

സന്ദീപ് റെഡ്ഡി വംഗ ചിത്രവുമായി ബന്ധപ്പെട്ട് വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ് ദീപിക പദുക്കോണ്‍. ‘സ്പിരിറ്റ്’ എന്ന സിനിമയില്‍ അഭിനയിക്കുന്നതിനായി ദീപിക വലിയ പ്രതിഫലം ലാഭവിഹിതത്തിന്റെ ഭാഗവും സമയവും ആവശ്യപ്പെട്ടു എന്ന റിപ്പോര്‍ട്ടുകളാണ് എത്തിയത്. പിന്നാലെ സിനിമയില്‍ നിന്നും ദീപികയെ മാറ്റി തൃപ്തി ദിമ്രിയെ നായികയാക്കിയിരുന്നു.

നടി വൃത്തികെട്ട പിആര്‍ ഗംയിം കളിക്കുന്നുവെന്ന് ആരോപിച്ച് സംവിധായകനും രംഗത്തെത്തിയതോടെ ദീപികയ്‌ക്കെതിരെ കടുത്ത സൈബര്‍ ആക്രമണവും നടന്നിരുന്നു. ദീപികയെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ മണിരത്‌നം ഇപ്പോള്‍. എട്ട് മണിക്കൂര്‍ ജോലി സമയം വേണമെന്ന അവരുടെ അഭ്യര്‍ത്ഥനയെ ‘ന്യായമായ ആവശ്യമാണ്’ എന്ന് മണിരത്‌നം വ്യക്തമാക്കി.

അത് ന്യായമായ ഒരു ആവശ്യമാണെന്ന് ഞാന്‍ കരുതുന്നു. അവര്‍ അത് ആവശ്യപ്പെടാന്‍ കഴിയുന്ന സ്ഥാനത്ത് എത്തിയതില്‍ എനിക്ക് സന്തോഷമുണ്ട്. ഒരു സംവിധായകന്‍ എന്ന നിലയില്‍ അഭിനേതാക്കളെ തിരഞ്ഞെടുക്കുമ്പോള്‍ നിങ്ങള്‍ അത് പരിഗണിക്കുമെന്ന് ഞാന്‍ കരുതുന്നു. അത് ചോദിക്കുന്നത് യുക്തിരഹിതമായ കാര്യമല്ല, മറിച്ച് ഒരു അനിവാര്യതയാണ്.

അത് മുന്‍ഗണനയായിരിക്കണമെന്ന് ഞാന്‍ കരുതുന്നു. നിങ്ങള്‍ അത് അംഗീകരിക്കുകയും മനസിലാക്കുകയും അതിന് ചുറ്റും പ്രവര്‍ത്തിക്കുകയും വേണം എന്നാണ് മണിരത്‌നം ന്യൂസ് 18നോട് പ്രതികരിച്ചത്. അതേസമയം, സ്പിരിറ്റിന്റെ കഥ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയതിന് പേര് വെളിപ്പെടുത്താത്ത ഒരു നടനെയും സംവിധായകന്‍ വിമര്‍ശിച്ചു.

ദീപികയാണ് സിനിമയുടെ കഥ ചോര്‍ത്തിയത് എന്ന് പേരെടുത്ത് പറയാതെ സന്ദീപ് റെഡ്ഡി വിമര്‍ശിച്ചിരുന്നു. ഇതിനെതിരെയാണ് മണിരത്‌നം പ്രതികരിച്ചത്. ‘ഒരു യുവ അഭിനേതാവിനെ കുറ്റപ്പെടുത്തി എന്റെ കഥയെ പുറത്തുവിടുന്നതാണോ നിങ്ങളുടെ സ്ത്രീവാദം?’ എന്ന് ചോദിച്ചു കൊണ്ടായിരുന്നു സന്ദീപിന്റെ വിമര്‍ശനം.

Ads by Google
Ads by Google
LATEST NEWS
TRENDING NOW