Tuesday, March 24, 2026 Last Updated 32 Min 8 Sec ago English Edition
Todays E paper
Ads by Google
Wednesday 04 Jun 2025 11.05 AM

കൊച്ചുമിടുക്കന്‍ ശങ്കു 'ഓര്‍ഡര്‍' നല്‍കി അമ്മ വൈറലാക്കി; മന്ത്രി ആന്റി അനുസരിച്ചു! അംഗന്‍വാടികളില്‍ ഉപ്പുമാവിനു പകരം മുട്ട ബിരിയാണിയും പുലാവും

uploads/news/2025/06/784579/anganwady.jpg

തിരുവനന്തപുരം: അംഗന്‍വാടിയില്‍ ഉപ്പുമാവ് വേണ്ടാ, ബിരിയാണിയും പൊരിച്ച കോഴിയും മതിയെന്നായിരുന്നു ഇടുക്കി, ദേവികുളം ഗ്രാമപഞ്ചായത്ത് ഒന്നാം നമ്പര്‍ അംഗന്‍വാടിയിലെ കൊച്ചുമിടുക്കന്‍ ശങ്കുവെന്ന റിജുല്‍ സുന്ദറിന്റെ ആഗ്രഹം. അവന്റെ ആവശ്യം അമ്മ വീഡിയോയില്‍ പകര്‍ത്തി സാമൂഹികമാധ്യമങ്ങളില്‍ പങ്കുവച്ചത് വൈറലാകുകയും ചെയ്തു.

ശങ്കുവിന്റെ 'ഓര്‍ഡര്‍' പരിഗണിച്ച് അംഗന്‍വാടി മെനു പരിഷ്‌കരിക്കുമെന്ന വാഗ്ദാനം മന്ത്രി വീണാ ജോര്‍ജ് പാലിച്ചു. പൊരിച്ച കോഴിയില്ലെങ്കിലും അംഗന്‍വാടി മെനുവില്‍ ഉപ്പുമാവിനു പകരം മുട്ട ബിരിയാണിയും പുലാവും ഉള്‍പ്പെടുത്തും. തീരുമാനമറിഞ്ഞ ശങ്കു 'മന്ത്രി ആന്റി'ക്കു നന്ദി പറഞ്ഞു. മുട്ട ബിരിയാണിക്കും പുലാവിനും പുറമേ, ആഴ്ചയില്‍ രണ്ടുദിവസം നല്‍കിയിരുന്ന പാലും മുട്ടയും മൂന്നുദിവസം നല്‍കുമെന്നും പത്തനംതിട്ടയില്‍ നടന്ന അംഗന്‍വാടി പ്രവേശനോത്സവത്തിന്‍ മന്ത്രി വീണാ ജോര്‍ജ് പ്രഖ്യാപിച്ചു

മാതൃകാ ഭക്ഷണ മെനു മന്ത്രി പ്രകാശനം ചെയ്തു. പഞ്ചസാരയുടെയും ഉപ്പിന്റെയും അളവ് കുറച്ച്, പോഷകമാനദണ്ഡപ്രകാരം വളര്‍ച്ചയ്ക്കു സഹായകമായ പ്രോട്ടീനും ഉള്‍പ്പെടുത്തിയാണ് അംഗന്‍വാടി മെനു പരിഷ്‌കരിച്ചത്.

മെനു ഇനി ഇങ്ങനെ

* തിങ്കള്‍: രാവിലെ പാല്‍, പിടി, കൊഴുക്കട്ട/ഇലയട. ഉച്ചയ്ക്ക് ചോറ്, ചെറുപയര്‍ കറി, ഇലക്കറി, തോരന്‍. പൊതുഭക്ഷണമായി ധാന്യം/പരിപ്പ് പായസം.
* ചൊവ്വ: രാവിലെ ന്യൂടി ലഡു. ഉച്ചയ്ക്ക് മുട്ട ബിരിയാണി/മുട്ട പുലാവ്, ഫ്രൂട്ട് കപ്പ്. പൊതുഭക്ഷണമായി റാഗി അട.
* ബുധന്‍: രാവിലെ പാല്‍, പിടി, കൊഴുക്കട്ട/ ഇലയട, കടലമിഠായി. ഉച്ചയ്ക്ക് പയര്‍കഞ്ഞി, വെജ് കിഴങ്ങ് കൂട്ടുകറി, സോയ ഡ്രൈ െ്രഫെ. പൊതുഭക്ഷണമായി ഇഡ്ഡലി, സാമ്പാര്‍, പുട്ട്, ഗ്രീന്‍പീസ് കറി.
* വ്യാഴം: രാവിലെ റാഗി/അരി അട/ഇലയപ്പം. ഉച്ചയ്ക്ക് ചോറ്, മുളപ്പിച്ച ചെറുപയര്‍, ചീരത്തോരന്‍, സാമ്പാര്‍, ഓംലെറ്റ്. പൊതുഭക്ഷണമായി ശര്‍ക്കരയും പഴവും ചേര്‍ത്ത അവല്‍.
* വെള്ളി: രാവിലെ പാല്‍, കൊഴുക്കട്ട. ഉച്ചയ്ക്ക് ചോറ്, ചെറുപയര്‍ കറി, അവിയല്‍, ഇലക്കറി, തോരന്‍. പൊതുഭക്ഷണമായി ഗോതമ്പുനുറുക്ക് പുലാവ്.
* ശനി: രാവിലെ ന്യൂട്രി ലഡു. ഉച്ചയ്ക്ക് വെജിറ്റബിള്‍ പുലാവ്, മുട്ട, റൈത്ത. പൊതുഭക്ഷണമായി ധാന്യപ്പായസം.

Ads by Google
Wednesday 04 Jun 2025 11.05 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW