-->
പ്ലേനോ ഡാളസ് : മാര്‍ത്തോമാ സുവിശേഷ സേവികാ സംഘം സൗത്ത് വെസ്റ്റ് സെന്റര്‍ എയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്നു
ജൂണ്‍ 14 ശനിയാഴ്ച രാവിലെ 10 മുതല്‍ പ്ലാനോ സെഹിയോന്‍ മാര്‍ത്തോമ ചര്‍ച്ചില്‍ ആരംഭിക്കുന്ന യോഗത്തില്‍ മാര്‍ത്തോമാ ചര്‍ച്ച് ഓഫ് ഡാലസ് ഫാര്‍മേഴ്‌സ് ബ്രാഞ്ച് വികാരി റവ:എബ്രഹാം വി സാംസണ്‍ മുഖ്യപ്രഭാഷകന്‍ ആയിരിക്കും. സൗത്ത് വെസ്റ്റ് സെന്ററിലെ എല്ലാ ഇടവകകളില്‍ നിന്നുള്ള സുവിശേഷ സേവികാ അംഗങ്ങള്‍ ഈ മീറ്റിംഗ് വന്ന് പങ്കെടുക്കണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിക്കുന്നു
കൂടുതല്‍ വിവരങ്ങള്‍ക്ക് റവ റോബിന്‍ വര്‍ഗീസ് മാത്യു ,സെക്രട്ടറി എലിസബത് മാത്യു എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്
പി പി ചെറിയാന്‍