Saturday, March 14, 2026 Last Updated 6 Min 35 Sec ago English Edition
Todays E paper
Ads by Google
Tuesday 03 Jun 2025 10.09 AM

പൊതുവേദിയില്‍ കാല്‍ വഴുതിവീണ് സലിംകുമാര്‍; വീഡിയോ

salim-kumar

ഇരുപത്തിയൊമ്പത് വർഷമായി മലയാളികളെ ചിരിപ്പിച്ചും കരയിപ്പിച്ചും സലിം കുമാർ എന്ന പ്രതിഭ സിനിമയിലുണ്ട്. ഹാസ്യ താരമായി സിനിമയിലേക്ക് എത്തിയ നടൻ പിന്നീട് സ്വഭാവ നടനായും നായകനായുമെല്ലാം അഭിനയിച്ച് വിസ്മയിപ്പിക്കുകയും ദേശീയ തലത്തിൽ വരെ അം​ഗീകാരങ്ങൾ നേടുകയും ചെയ്തു. നടൻ എന്നതിലുപരി എഴുത്തുകാരനും സംവിധായകനുമെല്ലാമായ സലിം കുമാറിന്റെ പുതിയൊരു വീഡിയോയാണ് വൈറലാകുന്നത്.

സ്കൂൾ പ്രവേശനോത്സവത്തിൽ അതിഥിയായി പങ്കെടുക്കാൻ എത്തിയതായിരുന്നു താരം. ആരോ​ഗ്യപ്രശ്നങ്ങൾ ഉള്ളതിനാൽ നടക്കാനും മറ്റും ചില അവശതകൾ നടൻ നേരിടുന്നുണ്ട്. വാഹനത്തിൽ നിന്നും ഇറങ്ങിയത് പോലും സ്വീകരിക്കാൻ എത്തിയവരുടെ സഹായത്തോടെയായിരുന്നു. ശേഷം പരിപാടി നടക്കുന്ന വേദിയിലേക്ക് നടക്കവെ കാലുകൾ തളർന്ന് നടൻ വീണു.

സഹായി കയ്യിൽ പിടിച്ചിരുന്നുവെങ്കിലും ബാലൻസ് ചെയ്യാനാവാതെ സലിം കുമാർ വീണു. ശേഷം മൂന്ന്, നാല് പേർ എത്തിയാണ് നടനെ താങ്ങി എഴുന്നേൽപ്പിച്ചത്. ശേഷം രണ്ട്, മൂന്ന് പേരുടെ സഹായത്തോടെയാണ് നടൻ നടന്നത്. അതിനിടയിൽ താങ്ങി ഉയർത്തിയ ഒരാളുടെ കൈ നടൻ തട്ടി മാറ്റുകയും ചെയ്തിരുന്നു. അൽപ്പം രോഷത്തോടെയാണ് കൈ തട്ടിമാറ്റിയതെന്നത് വീഡിയോയിൽ വ്യക്തമാണ്.

ശരിയാണ് സുഖമില്ല. പക്ഷെ അദ്ദേഹത്തിന്റെ വലത്തെ കയ്യിൽ പിടിച്ച ആ മനുഷ്യനോട് കാണിക്കുന്ന വെറുപ്പ് കണ്ടില്ലേ ധാഷ്ട്യം. താഴെ വീണപ്പോൾ പൊക്കിയെടുത്തത് ആ മനുഷ്യനും കൂടിയാണ്. പിന്നെ പിടിച്ചുകൊണ്ട് വന്നപ്പോൾ വലത്തെ കൈ ധാഷ്ട്രീയത്തോടെ വലിച്ച് മാറ്റുന്നു. അഹങ്കാരം എന്നിട്ടും മാറിയിട്ടില്ല കഷ്ടം. ഒറ്റ വീഡിയോ അതിൽ എല്ലാമുണ്ട്. ഒരാൾ വീഴുന്നു.

എല്ലാവരും പിടിച്ച് എഴുന്നേൽപ്പിക്കുന്നു. നടക്കാനായപ്പോൾ കൈ പിടിച്ചവനെ തന്നെ തട്ടി മാറ്റുന്നു. ഇനിയും വീഴില്ലെന്ന് ഇല്ല, രോഗങ്ങൾ നമുക്ക് മനസിലാകും... കാരണം ആർക്കും എപ്പോഴും അസുഖം വരാം. പക്ഷെ വീണവനെ താങ്ങി എഴുന്നേൽപ്പിച്ചപ്പോൾ കാണിച്ച ആ അഹങ്കാരമാണ് മനസിലാവാത്തത് എന്നിങ്ങനെയായിരുന്നു വിമർശിച്ച് വന്ന കമന്റുകൾ.

അതേസമയം നടൻ അഹങ്കാരം കൊണ്ടല്ല രോ​ഗമൂലമുള്ള അവശതയും അസ്വസ്ഥതയും കാരണമാണ് അങ്ങനെ പെരുമാറിയത് എന്നായിരുന്നു മറ്റ് ചിലർ കുറിച്ചത്. പ്രായം കൂടിയ, രോഗിയായ, ശാരീരിക അവശതയുള്ള ഒരാളുടെ മാനസിക അവസ്ഥ മനസിലാക്കാൻ പറ്റാതെ പ്രതികരിക്കുന്നവർക്ക് ഈ അവസ്ഥ വരാതിരിക്കാൻ പ്രാർത്ഥിക്കുന്നു, വയസായ ആളാണ്‌. പ്രെഷർ ഉള്ളയാളാണ്‌.

അവരുടെ പ്രതികരണം അതുപോലെ തന്നെ ആകും. താഴെ വീണുപോയതിന്റെ വിഷമവും ഒക്കെയാണ് അങ്ങേര് കാണിക്കുന്നത്. ചെറുപ്പക്കാരെ പോലെ ചുറുചുറുപ്പ് അങ്ങേരിൽ പ്രതീക്ഷിക്കരുത്. വയ്യെങ്കിൽ വീട്ടിൽ ഇരുന്നാൽ പോരെ എന്ന് പറയുന്നവരോട്. അയാൾക്ക് അങ്ങനെ മൂടിപ്പുതച്ച് വീട്ടിലെ റൂമിൽ കിടക്കാൻ താല്പര്യമില്ലായിരിക്കും. ചിലപ്പോൾ വീഴും. ഇതൊക്കെ വയസാകുമ്പോൾ എല്ലാവർക്കും സാധാരണമാണ് എന്നിങ്ങനെയാണ് അനുകൂലിച്ച് വന്ന കമന്റുകൾ.

ശാരീരികമായി ചില അസുഖങ്ങളും അവശതകളും നേരിടുന്നതിനാൽ വളരെ വിരളമായി മാത്രമെ സലിം കുമാർ ഇപ്പോൾ സിനിമകൾ ചെയ്യാറുള്ളു. കരൾ രോഗം പിടിപെട്ട് അത്യാസന്ന നിലയിൽ കഴിഞ്ഞ കാലത്തെ അനുഭവങ്ങളെല്ലാം പലപ്പോഴായി നടൻ പങ്കുവെച്ചിട്ടുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW