Friday, March 13, 2026 Last Updated 44 Min 57 Sec ago English Edition
Todays E paper
Ads by Google
Monday 02 Jun 2025 04.13 PM

ചിക്കാഗോ സെന്റ് മേരീസ് ഇടവക: മതബോധനസ്‌കൂള്‍ അധ്യാപകര്‍ക്കായി പിക്ക്‌നിക്ക് സംഘടിപ്പിച്ചു

uploads/news/2025/06/784261/pp-11.gif

ചിക്കാഗോ: സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയുടെ പതിനഞ്ചാമത് ആഘോഷങ്ങളുടെ ഭാഗമായി നടത്തപ്പെട്ട മതബോധനസ്‌കൂള്‍ അധ്യാപകരുടെ പിക്‌നിക്ക് അധ്യാപര്‍ക്ക് ആദരാമര്‍പ്പിക്കുന്ന ഉല്ലാസപ്രദമായ പരിപാടിയായി മാറി. മതബോധനസ്‌കൂളിലെ അധ്യാപകര്‍ക്ക് കുടുംബസമേതം ഒരു ദിവസം എന്ന ഉദ്ദേശത്തോടെ യൂട്ടിക്ക സ്റ്റേറ്റ് പാര്‍ക്കിലേക്ക് നടത്തപ്പെട്ട പിക്‌നിക്കിന് ഇടവക വികാരി ഫാ. സിജു മുടക്കോടില്‍ നേതൃത്വം നല്‍കി. ഫാ. സിജു മുടക്കോടിയുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച പിക്ക്‌നിക്ക് വൈവിധ്യമാര്‍ന്ന പരിപാടികളോടെയാണ് മുന്നോട്ട് പോയത്. അധ്യാപകരുടെ കുടുംബസംഗമം യുട്ടിക്ക സ്റ്റേറ്റ് പാര്‍ക്കില്‍ ട്രെക്കിങ്ങ്, മീന്‍പിടുത്തം, വിവിധതരം ഗെയിമുകള്‍ തുടങ്ങി രസകരമായ പരിപാടികളോടെ സജീവമായി നടത്തപ്പെട്ടു. വിസിറ്റേഷന്‍ സന്ന്യാസ സമൂഹത്തിന്റെ ചിക്കാഗോയിലെ സുപ്പീരിയര്‍ സി. ജെസീന, ഇടവക സെക്രട്ടറി സി. ഷാലോം, മതബോധനസ്‌കൂള്‍ ഡയറക്ടര്‍ സജി പുതൃക്കയില്‍ എന്നിവര്‍ പിക്ക്‌നിക്ക് ഉല്ലാസ പ്രദവും സജീവമാകുവാനും വേണ്ടി പ്രവര്‍ത്തിച്ചു. കൈക്കാരന്മാരായ സാബു കട്ടപ്പുറം, ബിനു പൂത്തുറയില്‍, ലൂക്കോസ് പൂഴിക്കുന്നേല്‍, ജോര്‍ജ്ജ് മറ്റത്തിപ്പറമ്പില്‍, നിബിന്‍ വെട്ടിക്കാട്ട്, പാരിഷ് കൗണ്‍സില്‍ സെക്രട്ടറി സണ്ണി മേലേടം, പി. ആര്‍. ഓ. അനില്‍ മറ്റത്തിക്കുന്നേല്‍ എന്നിവര്‍ സജ്ജീകരണങ്ങള്‍ക്ക് നേതൃത്വം വഹിച്ചു.

റിപ്പോര്‍ട്ട്: അനില്‍ മറ്റത്തിക്കുന്നേല്‍

Ads by Google
Monday 02 Jun 2025 04.13 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW