-->
ടോവിനോ തോമസിന്റെ ഏറ്റവും പുതിയ സിനിമയും പതിവ് പോലെ തീയേറ്ററിൽ തരംഗം സൃഷ്ടിക്കുകയാണ്. ടോവിനോ നായകനായ അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട മികച്ച പ്രതികരണങ്ങളോടെ തിയേറ്ററില്‍ മുന്നേറുകയാണ്. ഈ സിനിമയിൽ പ്രധാന വേഷത്തില്‍ തമിഴ് സംവിധായകൻ ചേരനും എത്തിയിരുന്നു. ചേരന്റെ ആദ്യ മലയാള സിനിമയാണ് നരിവേട്ട.
ഇപ്പോഴിതാ തനിക്ക് മലയാളത്തിൽ അഭിനയിക്കാൻ മുൻപും ആഗ്രഹം ഉണ്ടായിരുന്നെങ്കിലും തന്നെ ആരും മലയാള സിനിമയിലേക്ക് വിളിച്ചില്ലെന്നും അനുരാജ് മനോഹർ പറയുന്നു. അനുരാജ് മികച്ച സംവിധായകനാണെന്നും അനുരാജിന്റെ ഇഷ്‌ക് എന്ന സിനിമ കണ്ടിട്ടുണ്ടെന്നും സിനിമയില്‍ വില്ലനെ അടിക്കുന്ന സീനുകള്‍ പ്രേക്ഷകന് ആത്മസംതൃപ്തി നല്‍കുന്നതാണെന്നും ചേരൻ പറഞ്ഞു.
"മലയാള സിനിമയില്‍ അഭിനയിക്കണമെന്ന ആഗ്രഹം പണ്ടുമുതലേ ഉണ്ടായിരുന്നു. സമുദ്രക്കനിയും ശശികുമാറും മലയാളത്തില്‍ എത്തിയപ്പോഴും എന്നെ ആരും വിളിച്ചില്ല. പക്ഷെ ഓട്ടോഗ്രാഫ് എന്ന സിനിമയുടെ നല്ലൊരു ഭാഗം ചിത്രീകരണം നടന്നത് കേരളത്തില്‍ ആയിരുന്നു. അങ്ങനെയിരിക്കുമ്പോഴാണ് മലയാളത്തിലെ ഒരു സംവിധായകൻ അദ്ദേഹത്തിന്റെ സിനിമയിലേക്ക് എന്നെ ക്ഷണിച്ചത്.
ആരാണ് എന്ന് അന്വേഷിച്ചപ്പോള്‍ അനുരാജ് മനോഹർ. അയാളുടെ ആദ്യ സിനിമ ഇഷ്‌ക് ഞാൻ കണ്ടിട്ടുണ്ട്. ഇതുവരെയുള്ള സിനിമകളില്‍ വെച്ച് മറ്റൊരു ട്രീറ്റ്മെന്റ് ആയിരുന്നു അത്. ആ സിനിമയില്‍ കഥ പോകുന്ന രീതിയും കഥാപാത്രങ്ങളും നന്മളെ പിടിച്ചിരുത്തുണ്ട്. അതില്‍ തന്നെ വില്ലനെ തയ്യല്‍ മെഷീൻ എടുത്ത് അടിക്കുന്ന സീൻ നമുക്ക് സംതൃപ്തി തരുന്നുണ്ട്.
ഇപ്പോഴത്തെ സിനിമയില്‍ നായകനെ കാണിക്കുമ്പോൾ അയാള്‍ ആക്ഷൻ സീൻ ചെയ്യുമെന്ന് നമുക്ക് തോന്നും. എന്നാല്‍ ഇഷ്‌കിലെ ആ സീൻ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. അതിലെ എഡിറ്റിങ്ങും നന്നായിരുന്നു.
നായികയും നായകനും ഒന്നിച്ചിരുന്നേല്‍ നമുക്ക് ഒന്നും തോന്നിലായിരുന്നു. എന്നാല്‍ നായകന്റെ ആണത്തത്തിന് ഏറ്റ അടിയായിരുന്നു നായികയുടെ ഡയലോഗ്. ഗംഭീര സിനിമയായിരുന്നു അത്... " ചേരൻ പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ചേരന്റെ പ്രതികരണം.