Tuesday, March 24, 2026 Last Updated 53 Min 56 Sec ago English Edition
Todays E paper
Ads by Google
Monday 02 Jun 2025 03.12 PM

സിക്കിമിൽ മണ്ണിടിച്ചിൽ മൂന്ന് പേർ മരിച്ചു ; കാണാതായ 9 പേർക്കായി തിരച്ചിൽ തുടരുന്നു

sikkim

സിക്കിമിൽ മണ്ണിടിച്ചിൽ മൂന്ന് പേർ മരിച്ചു. കാണാതായ 9 പേർക്കായി തിരച്ചിൽ തുടരുന്നു. സൈനിക ക്യാമ്പിന് സമീപം ഇന്നലെയാണ് മണ്ണിടിച്ചിലുണ്ടായത്. ഇന്നലെ വൈകിട്ടാണ് മണ്ണിടിച്ചിൽ ഉണ്ടായത്. സൈനിക ക്യാമ്പിന് സമീപമാണ് അപകടം ഉണ്ടായത്. മരിച്ചവരുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. സുരക്ഷാ ഉദ്യോ​ഗസ്ഥരടക്കം ഒമ്പത് പേരെ കാണാതായാണ് വിവരം. ഇവർക്കായുള്ള തിരച്ചിൽ തുടരുകയാണ്.

അതേസമയം വടക്ക്-കിഴക്കൻ സംസ്ഥാനങ്ങളിൽ മഴക്കെടുതിയിൽ 34 മരണം റിപ്പോർട്ട് ചെയ്തു. അസമിലും ത്രിപുരയിലും മേഘാലയിലും വെള്ളപ്പൊക്കം. മൂന്നുലക്ഷത്തോളം പേരെ മഴക്കെടുതി ബാധിച്ചു.അസമിൽ പതിനായിരത്തിധികം പേർ ദുരിതാശ്വാസ ക്യാമ്പിലാണ്. അരുണാചൽപ്രദേശിൽ കുടുങ്ങിക്കിടന്ന 14 പേരെ വ്യോമസേന രക്ഷപ്പെടുത്തി.

Ads by Google
Monday 02 Jun 2025 03.12 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW