-->
ഹ്യൂസ്റ്റന്‍: പ്രശസ്ത എഴുത്തുകാരനും ചിന്തകനുമായ നൈനാന്‍ മാത്തുള്ള സെന്‍ഡ് ജെയിംസ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ക്രിസ്ത്യന്‍ വേദശാസ്ത്ര പഠനമായ അപ്പോളജെറ്റിക്സ് (Apologetics) വിഷയത്തില്‍ ഗവേഷണവും പഠനവും നടത്തി പ്രബന്ധം അവതരിപ്പിച്ചു PHD ബിരുദം നേടി. മെയ് 25നു വൈകുന്നേരം 6 മണിക്കു ഹൂസ്റ്റണിലെ സ്റ്റാഫോര്‍ഡ് എഡ്വിന്‍ നഴ്‌സിംഗ് കോളേജ് ഓഡിറ്റോറിയത്തില്‍ വച്ചു അനേകം രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ സെന്‍ഡ് ജെയിംസ് യൂണിവേഴ്‌സിറ്റി പ്രിന്‍സിപ്പല്‍ ബിഷപ്പ് ഡെയ്ല്‍ ക്ലിമീ, നൈനാന്‍ മാത്തുള്ളക്കു PHD സര്‍ട്ടിഫിക്കറ്റും ബഹുമതി പത്രവും നല്‍കി. കോണ്‍വൊക്കേഷന്‍ ചടങ്ങില്‍ റവ. എബ്രഹാം തോട്ടത്തില്‍ അദ്ധ്യക്ഷനായിരുന്നു.
ഡോക്ടര്‍ നൈനാന്‍ മാത്തുള്ള സ്വന്തം പഠനത്തെയും ഗവേഷണത്തെയും ആധാരമാക്കി ഗ്രാജുവേഷന്‍ യോഗത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു. യോഗത്തിന്റെ തുടക്കത്തിലും പരിപാടികളുടെ വിവിധ സമയങ്ങളിലുമായി പ്രാര്‍ത്ഥനാ ഗാനങ്ങളും ഭക്തിഗാനങ്ങളും പാസ്റ്റര്‍ രാജു ജോണ്‍, പാസ്റ്റര്‍ സാബു ലൂയിസ്, പാസ്റ്റര്‍ വി.എം.എബ്രഹാം, പാസ്റ്റര്‍ ജോണ്‍സണ്‍, ഹെക്‌സിബാ ജോണ്‍സണ്‍, ആന്‍ഡ്രൂസ് ജേക്കബ് തുടങ്ങിയവര്‍ ആലപിച്ചു. പാസ്റ്റര്‍ സാബു ലൂയിസ് ഭക്തി ഗാന സിഡി പ്രകാശനം നടത്തി. കുമാരി നെസ്റ്റാ ചാക്കോ, ക്രിസ്ത്യന്‍ ക്ലാസിക്കല്‍ ഭക്തി ഗാന അകമ്പടിയോടെ അവതരിപ്പിച്ച നൃത്തം അതിമനോഹരമായിരുന്നു.
ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ജഡ്ജി കെ.പി.ജോര്‍ജ്, ജഡ്ജി സുരേന്ദ്രന്‍ പട്ടേല്‍, വേള്‍ഡ് മലയാളി ചെയര്‍ വുമണ്‍ പൊന്നുപിള്ള, വിവിധ സാമൂഹ്യ സാംസ്‌കാരിക, സംഘടന, സാഹിത്യ പ്രവര്‍ത്തകരുമായ ഡോക്ടര്‍ ജയരാമന്‍, ഡോക്ടര്‍ മനു ചാക്കോ, എ.സി.ജോര്‍ജ്, ഡോക്ടര്‍ മാത്യു വൈരമന്‍, അനില്‍ ആറന്മുള, തോമസ് ചെറുകര, ജോയ് തുമ്പമണ്‍, ബേബി ഊരാളില്‍, ഫാന്‍സിമോള്‍ പള്ളാത്തുമഠം, ഈപ്പന്‍ വര്‍ക്കി, ടി.ന്‍. സാമുവല്‍, പാസ്റ്റര്‍ ജോണ്‍സന്‍ തുടങ്ങിയവര്‍ ഉന്നത ബിരുദധാരിക്ക് ആശംസ അര്‍പ്പിച്ച് സംസാരിച്ചു.
മിസോറി സിറ്റി മേയര്‍ റോബിന്‍ എലക്കാട്, ജഡ്ജി ജൂലി മാത്യു, ഡബ്ലിയു എംസി പ്രസിഡണ്ട് എസ്‌കെചെറിയാന്‍, ജോര്‍ജ് പുത്തന്‍കുരിശ്, ജോര്‍ജ് മണ്ണിക്കരോട്ട് തുടങ്ങിയവര്‍ ഡോക്ടര്‍ നൈനാന്‍ മാത്തുള്ളയെ അഭിനന്ദിച്ചുകൊണ്ട് സന്ദേശം അയച്ചതു രേഖപ്പെടുത്തി.
ടി.എം. മത്തായി യോഗത്തില്‍ സന്നിഹിതരായ ഏവര്‍ക്കും നന്ദി രേഖപ്പെടുത്തി സംസാരിച്ചു. വിഭവസമൃദ്ധമായ സദ്യയോടെയാണ് ഗ്രാജ്വേഷന്‍ കോണ്‍വൊക്കേഷന്‍യോഗം സമാപിച്ചത്.
എ.സി.ജോര്‍ജ്