Friday, March 13, 2026 Last Updated 40 Min 24 Sec ago English Edition
Todays E paper
Ads by Google
Monday 02 Jun 2025 02.57 PM

ഡോ. ശശി തരൂര്‍- അമേരിക്കന്‍ മലയാളി ലോ എന്‍ഫോഴ്സ്മെന്റ് കൂടിക്കാഴ്ച : ചലഞ്ച് കോയിന്‍ പുരസ്‌കാരം സമ്മാനിച്ചു

uploads/news/2025/06/784251/pp-4.gif
ഡോ. ശശി തരൂര്‍, ന്യൂയോര്‍ക്ക് സിറ്റി പോലിസ് ഡിപ്പാര്‍ട്ട്മെന്റിലെ ലഫ്റ്റനന്റ് നിധിന്‍ എബ്രഹാം (AMLEU പ്രസിഡന്റ്), NY-NJ പോര്‍ട്ട് അതോറിറ്റി പോലിസ് ഡിപ്പാര്‍ട്ട്മെന്റിലെ ലഫ്റ്റനന്റ് നോബിള്‍ വര്‍ഗീസ് (AMLEU സെക്രട്ടറി), തുടങ്ങിയവരൊപ്പം.

ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലയാളി ലോ എന്‍ഫോഴ്സ്മെന്റ് യുണൈറ്റഡ് (AMLEU) നേതൃത്വം, ഇന്ത്യന്‍ പ്രതിനിധി സംഘം വേള്‍ഡ് ട്രേഡ് സെന്റര്‍ സ്മാരകം സന്ദര്‍ശിച്ച വേളയില്‍ മുന്‍ യു.എന്‍. നയതന്ത്രജ്ഞനും ലോക്‌സഭാംഗവും, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഡോ. ശശി തരൂരുമായി കൂടിക്കാഴ്ച നടത്തി. തദവസരത്തില്‍ AMLEU ബോര്‍ഡ് നേതൃത്വം അദ്ദേഹത്തിനു ചലഞ്ച് കോയിന്‍ പുരസ്‌കാരം സമ്മാനിച്ചു.

പ്രശസ്തമായ ന്യൂയോര്‍ക്ക് സിറ്റി പോലിസ് ഡിപ്പാര്‍ട്ട്മെന്റിലെ ലഫ്റ്റനന്റ് നിധിന്‍ എബ്രഹാം (AMLEU പ്രസിഡന്റ്), NY-NJ പോര്‍ട്ട് അതോറിറ്റി പോലിസ് ഡിപ്പാര്‍ട്ട്മെന്റിലെ ലഫ്റ്റനന്റ് നോബിള്‍ വര്‍ഗീസ് (AMLEU സെക്രട്ടറി) എന്നിവര്‍ ഡോ. ശശി തരൂരുമായി ആശയവിനിമയം നടത്തി.

സമൂഹത്തിന്റെ നിയമനിര്‍മ്മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മലയാളി ലോ എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ക്കും നേതൃത്വത്തിനും അദ്ദേഹം നന്ദി രേഖപ്പെടുത്തി.

പ്രതീകാത്മകവും ചരിത്രപ്രാധാന്യവുമുള്ള വേള്‍ഡ് ട്രേഡ് സെന്റര്‍ സ്മാരകത്തില്‍ നടന്ന യോഗം ആഗോള സഹകരണത്തിന്റെയും, സാംസ്‌കാരിക പ്രതിനിധിത്വത്തിന്റെയും, രാജ്യത്തിന് വേണ്ടി സേവനമനുഷ്ഠിക്കുന്നവരെ ആദരിക്കുന്നതിന്റെ പ്രാധാന്യം ഓര്‍മപ്പെടുത്തുന്നതുമായിരുന്നു.

AMLEU ചലഞ്ച് കോയിന്‍ ഡോ. ശശി തരൂരിന് സമര്‍പ്പിച്ചത് വെറും ഔപചാരിക ചടങ്ങ് മാത്രമല്ല, പാരമ്പര്യവും സേവനവും പങ്കുവെക്കുന്ന മൂല്യങ്ങളിലൂടെ രണ്ട് ലോകങ്ങള്‍ തമ്മിലുള്ള ആഴമുള്ള ബന്ധത്തെ പ്രതിനിധീകരിക്കുന്ന ശക്തമായ കൈമാറ്റമായിരുന്നു എന്ന് AMLEU പ്രസിഡന്റ് ലഫ്റ്റനന്റ് നിധിന്‍ എബ്രഹാം പറഞ്ഞു.

കൂടിക്കാഴ്ചയില്‍ പങ്കെടുത്ത എല്ലാവര്‍ക്കും ലഫ്റ്റനന്റ് നോബിള്‍ വര്‍ഗീസ് നന്ദി രേഖപ്പെടുത്തി.

മാര്‍ട്ടിന്‍ വിലങ്ങോലില്‍

Ads by Google
Monday 02 Jun 2025 02.57 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW