Tuesday, March 24, 2026 Last Updated 1 Min 43 Sec ago English Edition
Todays E paper
Ads by Google
Friday 30 May 2025 04.57 PM

പെരുമഴയത്തും മലക്കപ്പാറയെ വിറപ്പിച്ച് കാട്ടുകൊമ്പന്‍ കബാലി; ബസ് കുടുങ്ങിയത് ഒന്നരമണിക്കൂറിലേറെ

ചാലക്കുടി മലക്കപ്പാറ റൂട്ടില്‍ യാത്ര ചെയ്യുന്ന വിനോദ സഞ്ചാരികളോട് ജാഗ്രതപാലിക്കണമെന്ന് നേരത്തെ വനം വകുപ്പ് മുന്നറിപ്പ് നല്‍കിയിട്ടുണ്ട്.
athirappilly malakappa highway
photo - facebook

തൃശൂര്‍ : അതിരപ്പള്ളി-മലക്കപ്പാറ സംസ്ഥാന പാതയില്‍ ബസ് തടഞ്ഞ് നിര്‍ത്തി കബാലി കാട്ടാന. അമ്പലപ്പാറയില്‍ വച്ച് ഒന്നരമണിക്കൂറിലേറെയാണ് കാട്ടുകൊമ്പന്‍ ബസ് തടഞ്ഞത്. വ്യാഴാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. കാട്ടാനയെ ഭയന്ന് ഡ്രൈവര്‍ ബസ് പിന്നോട്ടെടുത്തുവെങ്കിലും ആന സംസ്ഥാന പാതയില്‍ തന്നെ നിലയുറപ്പിച്ചു.

നേരത്തെ സംസ്ഥാന പാതയില്‍ ആനമല റോഡില്‍ കാട്ടുകൊമ്പന്‍ കബാലി ആംബുലന്‍സിന് നേരെ പാഞ്ഞടുത്തിരുന്നു. തലനാരിഴയ്ക്കാണ് ഡ്രൈവര്‍ രക്ഷപ്പെട്ടത്. പട്ടികജാതി- പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ ആംബുലന്‍സിന് നേരെയാണ് കാട്ടാന ഓടിയടുത്തത്. ആംബുലന്‍സില്‍ കൊമ്പു വെച്ചപ്പോള്‍ പെട്ടെന്ന് ഡ്രൈവര്‍ ആംബുലന്‍സ് പുറകോട്ട് എടുക്കുകയും സൈറണ്‍ മുഴക്കി മുന്നോട്ട് എടുത്ത് രക്ഷപ്പെടുകയുമായിരുന്നു.

കബാലി എന്ന പേരില്‍ അറിയപ്പെടുന്ന ആനയെ പ്രദേശത്ത് മാസങ്ങളായി കാണാനില്ലായിരുന്നു. ഷോളയാര്‍ ഭാഗത്താണ് ഒറ്റയാന്‍ കബാലിയുടെ പരാക്രമം കൂടുതലായും ഉണ്ടാകുന്നത്. രണ്ടുദിവസം മുന്‍പാണ് ആന വീണ്ടും മടങ്ങിയെത്തിയതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ചാലക്കുടി മലക്കപ്പാറ റൂട്ടില്‍ യാത്ര ചെയ്യുന്ന വിനോദ സഞ്ചാരികളോട് ജാഗ്രതപാലിക്കണമെന്ന് നേരത്തെ വനം വകുപ്പ് മുന്നറിപ്പ് നല്‍കിയിട്ടുണ്ട്.

Ads by Google
Friday 30 May 2025 04.57 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW