-->
അന്തരിച്ച നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി സോഷ്യല്‍ മീഡിയയിലെ വൈറല്‍ താരമാണ്്. കൊല്ലം സുധിയെ പരിചയപ്പെട്ടതിനെക്കുറിച്ചും സുധിയുടെ ആദ്യഭാര്യയെക്കുറിച്ചുമൊക്കെ സംസാരിച്ചു കൊണ്ടുളള രേണുവിന്റെ പുതിയ അഭിമുഖം ശ്രദ്ധ നേടുകയാണ്.
സുധിയുടെ ആദ്യ ഭാര്യ ആത്മഹത്യ ചെയ്തതാണെന്നും സംഭവം നടക്കുമ്പോള്‍ അവര്‍ക്ക് മറ്റൊരു ഭര്‍ത്താവും കുട്ടിയും ഉണ്ടായിരുന്നു എന്നും രേണു പറയുന്നു. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു രേണു.
''ശാലിനി എന്നായിരുന്നു അവരുടെ പേര്. നല്ലൊരു നര്‍ത്തകി ആയിരുന്നു. എന്തുകൊണ്ടാണ് അവര്‍ സുധിച്ചേട്ടനെയും കിച്ചുവിനെയും ഉപേക്ഷിച്ചു പോയതെന്ന് ഞാന്‍ ചോദിച്ചിട്ടില്ല. അങ്ങനെ ചോദിക്കാന്‍ തോന്നിയിട്ടില്ല. സുധിച്ചേട്ടനും മോനും എന്റേതാണെന്ന തോന്നല്‍ എനിക്ക് ഉണ്ടായിരുന്നു. പിന്നീട് എല്ലാം സംസാരിക്കാം എന്ന് സുധിച്ചേട്ടന്‍ എന്നോട് പറഞ്ഞിരുന്നു. എന്നാല്‍ ചേട്ടന് വിഷമമാകുന്ന ഒന്നും സംസാരിക്കേണ്ട എന്നാണ് ഞാന്‍ പറഞ്ഞത്. എന്നാല്‍ ചില കാര്യങ്ങളൊക്കെ സുധിച്ചേട്ടനും കിച്ചുവും എന്നോട് പറഞ്ഞിരുന്നു. അവര്‍ നിയമപരമായി വിവാഹിതരായിരുന്നില്ല'', രേണു പറഞ്ഞു.
സുധിയുടെ ആദ്യഭാര്യയോട് തനിക്ക് ദേഷ്യമൊന്നും ഇല്ലായിരുന്നു എന്നും എന്നാല്‍ അവരെക്കുറിച്ച് പറയുന്നത് സുധിച്ചേട്ടന് ഇഷ്ടമല്ലായിരുന്നു എന്നും രേണു കൂട്ടിച്ചേര്‍ത്തു. ''മരിച്ചവരെക്കുറിച്ച് നമ്മള്‍ കുറ്റം പറയാന്‍ പാടില്ല. സുധിച്ചേട്ടന്റെയും സുധിച്ചേട്ടന്റെ ആദ്യഭാര്യയുടെയും ആത്മാവിനു വേണ്ടിയും ഞാന്‍ പ്രാര്‍ത്ഥിക്കാറുണ്ട്'', രേണു പറഞ്ഞു.
''ഒരിക്കല്‍ അവര്‍ എനിക്ക് ഫേസ്ബുക്കില്‍ മെസേജ് അയച്ചിരുന്നു. രേണുവിന് എന്നോട് പിണക്കമുണ്ടോ എന്ന് ചോദിച്ചു. എനിക്കൊരു പിണക്കവുമില്ല, സന്തോഷമേയുള്ളൂ എന്ന് ഞാന്‍ പറഞ്ഞു. എനിക്കൊന്ന് കാണണമല്ലോ എന്ന് പറഞ്ഞപ്പോള്‍ കാണാമല്ലോ എന്നു പറഞ്ഞ് ഫെയ്‌സ്ബുക്കില്‍ വീഡിയോ കോള്‍ ചെയ്ത് ഹായ് പറഞ്ഞു. അന്ന് കിച്ചുവിന്റെ കാര്യമൊന്നും ചോദിച്ചില്ല. ചിലപ്പോള്‍ എനിക്ക് എന്തു തോന്നും എന്നു തോന്നിയിട്ടാകാം'', രേണു പറഞ്ഞു.