-->
ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍: മെയ് 24 നു ശനിയാഴ്ച ഹൂസ്റ്റണില്‍ ദൃശ്യ സംഗീത വിസ്മയം തീര്‍ത്ത ഇന്‍ഡോ അമേരിക്കന്‍ ഫെസ്റ്റിന്റെ പുരസ്‌കാര രാവില്‍ അമേരിക്കയിലെ മാധ്യമ രംഗത്തെ സജീവ സാന്നിധ്യമായ ജീമോന്‍ റാന്നി (തോമസ് മാത്യു) യ്ക്ക് പത്രപ്രവര്‍ത്തന രംഗത്തെ സമാനതകളില്ലാത്ത സംഭാവനകള്‍ക്ക് 'മീഡിയ എക്‌സലന്‍സ് പുരസ്‌കാരം' നല്‍കി ആദരിച്ചു.
ഗ്ലോബല്‍ ഇന്ത്യന്‍ ന്യൂസ് ചെയര്‍മാന്‍ ജെയിംസ് കൂടല്‍, മറ്റു വിശിഷ്ടതിഥിക്കളടെയും സാന്നിധ്യത്തില്‍ 'കര്‍മശ്രേഷ്ട' അവാര്‍ഡ് ജേതാവ് കൂടിയായ മുഖ്യാതിഥി രമേശ് ചെന്നിത്തല എംഎല്‍എ പൊന്നാടയും സേവനശ്രീ പുരസ്‌കാരം നേടിയ കെ.പി.വിജയന്‍ തിരുവല്ല മെമെന്റോയും നല്‍കി ആദരിച്ചു.
ഓണ്‍ലൈന്‍ ഫ്രീലാന്‍സ് റിപ്പോര്‍ട്ടറായി ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ച വയ്ക്കുന്ന ജീമോന്റെ വാര്‍ത്തകള്‍ ഇല്ലാത്ത ദിവസങ്ങള്‍ ചുരുക്കമാണ്. മാര്‍ത്തോമാ സഭ നോര്‍ത്ത് അമേരിക്ക ഭദ്രാസനം മീഡിയ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് അംഗമാന് ജീമോന്‍.
റാന്നി സെന്റ് തോമസ് കോളേജ് യൂണിയന്‍ മുന്‍ ചെയര്‍മാനായ ജീമോന്‍ റാന്നി മികവുറ്റ സംഘാടകനും പ്രസംഗകനുമാണ്. മാധ്യമ പ്രവര്‍ത്തനത്തിന് നിരവധിപുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. നല്ല വാക്ചാതുര്യത്തിന്റെ ഉടമയായ ജീമോന്‍ നിരവധി പരിപാടികള്‍ എംസിയായി ശോഭിക്കുന്നു. 12 മണിക്കൂര്‍ നീണ്ടു നിന്ന ഇന്‍ഡോ അമേരിക്കന്‍ ഫെസ്റ്റിന്റെ എംസി ടീമിനെ നയിച്ചതും ഇദ്ദേഹമാണ്. .
ഇന്ത്യ പ്രസ്സ് ക്ലബ് ഓഫ് അമേരിക്ക (IPCNA) ഹൂസ്റ്റണ്‍ ചാപ്റ്റര്‍ വൈസ് പ്രസിഡന്റ് കൂടിയായ ജീമോന്‍ റാന്നിക്ക് ഫെസ്റ്റില്‍ പൂര്‍ണ സമയം സന്നിഹിതനായിരുന്ന IPCNA പ്രസിഡണ്ട് സുനില്‍ ട്രൈസ്റ്റാര്‍ അഭിനന്ദിച്ചു.ചാപ്റ്റര്‍ പ്രസിഡണ്ട് സൈമണ്‍ വളാ ച്ചേരില്‍, സെക്രെട്ടറി മോട്ടി മാത്യൂ, ട്രഷറര്‍ അജു വാരിക്കാട് തുടങ്ങി മറ്റു ഭാരവാഹികളും അഭിനന്ദനം അറിയിച്ചു
പി പി ചെറിയാന്‍