Friday, March 13, 2026 Last Updated 35 Min 42 Sec ago English Edition
Todays E paper
Ads by Google
Friday 30 May 2025 02.37 PM

രമേശ് ചെന്നിത്തലയും മേയര്‍ റോബിനും തമ്മില്‍ വടംവലി: കാണികള്‍ ഉദ്വേഗത്തിന്റ മുള്‍മുനയില്‍ - ടിസാക് വടംവലിയ്ക്ക് ആവേശകരമായ കിക്കോഫ്

uploads/news/2025/05/783833/brocoli-copy-3.gif

ഹൂസ്റ്റണ്‍: മെയ് 24 നു വര്‍ണ വിസ്മയ കാഴ്ചകള്‍ ഒരുക്കിയ ഗ്ലോബല്‍ ഇന്ത്യന്‍ ഫെസ്റ്റില്‍ വേറിട്ട കാഴ്ചകള്‍ ഒരുക്കി ടിസാക് വടം വലി കിക്ക് ഓഫ് !

ടെക്‌സാസ് ഇന്റര്‍നാഷണല്‍ സ്‌പോര്‍ട്‌സ് ആന്‍ഡ് ആര്‍ട്‌സ് ക്ലബ്ബിന്റെ (TISA Club) ആഭിമുഖ്യത്തില്‍ നടത്തപെടുന്ന സീസണ്‍ 4 അന്താരാഷ്ട്ര വടം വലി മല്‍സരത്തിന്റെ കിക്ക് ഓഫ് ചടങ്ങില്‍ ഗ്ലോബല്‍ ഇന്‍ഡോ അമേരിക്കന്‍ ഫെസ്റ്റില്‍ മുഖ്യാതിഥിയായി എത്തിയ ജനകീയ നേതാവ് രമേശ് ചെന്നിത്തല എംഎല്‍എയും ടെക്‌സാസ് മലയാളികളുടെ അഭിമാനമായ മിസ്സോരി സിറ്റി മേയര്‍ റോബിന്‍ ഇലക്കാട്ടും കൂറ്റന്‍ വടത്തിന്റെ ഇരുഭാഗത്തും അണി നിരന്നപ്പോള്‍ പച്ച ബനിയനും മുണ്ടും ധരിച്ച ടിസാകിന്റെ ചുണകുട്ടന്മാര്‍ നേതാക്കന്മാര്‍ക്കു കരുത്തു പകരുവാന്‍ ഇരു ഭാഗവും അണിനിരന്നു.

ഇന്ത്യ ഫെസ്റ്റ് മുഖ്യ സംഘാടകനും ഗ്ലോബല്‍ ഇന്ത്യന്‍ ന്യൂസ് ചെയര്‍മാനുമായ ജെയിംസ് കൂടലും ഡബ്ലിയുഎംസി പ്രസിഡണ്ട് തോമസ്ഡ് മൊട്ടക്കലും വടംവലിക്കാരോടൊപ്പ, ചേര്‍ന്നപ്പോള്‍ നിറഞ്ഞു നിന്ന സദസ്സിന്റെ നിലയ്ക്കാത്ത കൈയടി കിക്ക് ഓഫിനെ ആവേശ ഭരിതമാക്കി. റോബിന്‍ ഇലക്കാട്ടും രമേശ് ചെന്നിത്തലയും വടംവലിക്കു ഭാവുകങ്ങള്‍ നേര്‍ന്നു. രമേശ് ചെന്നിത്തല ടിസാക് ചാരിറ്റി വിഭാഗം ഉത്ഘാടനം ചെയ്തു

കോട്ടയം സിഎംഎസ് കോളേജിന്റെ കലാ കായിക മേഖലയില്‍ മികവ് പുലര്‍ത്തുന്ന വിദ്യാര്‍ത്ഥിനികളെ ഈ വര്ഷം ചാരിറ്റി വിങ് സഹായിക്കും

പ്രസിഡണ്ട് ഡാനി രാജുവിന്റെ നേതൃത്വത്തില്‍ 35 ബോര്‍ഡ് ഓഫ് ഡയറക്ടര്‍സ് അടങ്ങുന്ന ടിസാക് ഹൂസ്റ്റണിലെ നിരവധി ജീവ കാരുണ്യ പ്രവര്‍ത്തങ്ങള്‍ക്കും നേതൃത്വം നല്‍കി വരുന്നു. ഓഗസ്റ്റ് 9 നു രാവിലെ മുതല്‍ വൈകുന്നേരം വരെ ഫോര്‍ട്‌ബെന്‍ഡ് കൗണ്ടി എപിക് സെന്ററില്‍ നടക്കുന്ന വടംവലി അമേരിക്കയിലെ പ്രഥമ ഇന്‍ഡോര്‍ വടംവലിയായി ചരിത്രത്തില്‍ സ്ഥാനം പിടിക്കുമെന്നു പിആര്‍ഓ ജിജി കുളങ്ങര പറഞ്ഞു.

ജീമോന്‍ റാന്നി

Ads by Google
Friday 30 May 2025 02.37 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW