-->
തെന്മല: കേരള- തമിഴ്‌നാട് അതിര്‍ത്തിയിലെ ചെങ്കോട്ട തിരുമലക്കോവിലില്‍ ദര്‍ശനം നടത്തി നടന്‍ മോഹന്‍ലാല്‍. മുരുകന് കാണിക്കായി ചെമ്പില്‍ പൊതിഞ്ഞ വേല്‍ മോഹന്‍ലാല്‍ സമര്‍പ്പിച്ചു. വ്യാഴാഴ്ച രാവിലെ ആറരയോടെയാണ് മോഹന്‍ലാലും സുഹൃത്തുക്കളും പന്‍പൊഴി തിരുമല കുമാരസ്വാമിക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയത്. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
ദക്ഷിണപഴനിയെന്നപേരില്‍ അറിയപ്പെടുന്ന മുരുകക്ഷേത്രമായ തിരുമലക്കോവില്‍ വിശ്വാസികള്‍ക്കും വിനോദസഞ്ചാരികള്‍ക്കും പ്രിയപ്പെട്ട ഇടമാണ്. അല്ലു അര്‍ജുന്റെ പുഷ്പ സിനിമയടക്കം ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്. 600 വര്‍ഷത്തിനപ്പുറമാണ് തിരുമലകോവിലിന്റെ പഴക്കം കണക്കാക്കുന്നത്.
നിത്യേന കേരളത്തില്‍നിന്ന് നൂറുകണക്കിന് പേര്‍ സന്ദര്‍ശിക്കുന്ന ക്ഷേത്രമാണ് മലമുകളില്‍ നുറ്റാണ്ടുകള്‍ക്ക് മുമ്പ് നിര്‍മ്മിച്ച തിരുമലക്കോവില്‍. ഇനിയും ക്ഷേത്രത്തിലെത്തുമെന്ന് അറിയിച്ചാണ് താരം മടങ്ങിയത്.