Friday, March 13, 2026 Last Updated 46 Min 36 Sec ago English Edition
Todays E paper
Ads by Google
Thursday 29 May 2025 03.22 PM

12 മണിക്കൂര്‍ ദൃശ്യ സംഗീത വിസ്മയമൊരുക്കി ഇന്‍ഡോ അമേരിക്കന്‍ ഫെസ്റ്റ് ചരിത്ര സംഭവമായി

uploads/news/2025/05/783678/oop.gif

ഹൂസ്റ്റണ്‍: മെയ് 24 ശനിയാഴ്ച രാവിലെ 11 മണി രാത്രി 11 വരെ നീണ്ട ദൃശ്യ സംഗീത വിസ്മയം തീര്‍ത്ത ഇന്‍ഡോ അമേരിക്കന്‍ ഫെസ്റ്റ് വൈവിധ്യമാര്‍ന്ന പരിപാടികള്‍ കൊണ്ട് വേറിട്ടതും ശ്രദ്ധേയവുമായി മാറി.

ഒന്നിനൊന്നു മെച്ചപ്പെട്ട ചര്‍ച്ചകള്‍, സംവാദങ്ങള്‍, സാംസ്‌കാരിക സമ്മേളനങ്ങള്‍, കാണികളില്‍ വര്‍ണ വിസ്മയം തീര്‍ത്ത മെയ് ക്വീന്‍ സൗന്ദര്യ മത്സരം, പുരസ്‌കാര ദാന ചടങ്ങുകള്‍, TISAC വടംവലി കിക്ക് ഓഫ്, WMC കിക്ക് ഓഫ്, ബ്രസീലിയന്‍ ഡാന്‍സ്, ഏറ്റവും ഒടുവില്‍ 2000 ല്‍ പരം സംഗീതാസ്വാദകരെ ആവേശത്തിന്റെ കൊടുമുടിയില്‍ എത്തിച്ച ന്യൂജെന്‍ ഗായകന്‍ 'ഷാന്‍ റഹ്മാന്‍' ഷോ - രാത്രി 11 മണിക്ക് ഇന്‍ഡോ ഫെസ്റ്റിന് തിരശീല വീണപ്പോള്‍ ഹൂസ്റ്റണിലെ പ്രവാസി പരിപാടികളുടെ ചരിത്രത്തില്‍ വേറിട്ട അനുഭവം നല്‍കി ചരിത്രത്തില്‍ ഇടം പിടിച്ചു.

ഗ്ലോബല്‍ ഇന്ത്യന്‍ ന്യൂസിന്റെ ആഭിമുഖ്യത്തില്‍ ഹൂസ്റ്റണിലെ ഏറ്റവും വലിയ ഇവന്റ് സെന്ററുകളിലൊന്നായ GSH Event Center ല്‍ രാവിലെ മുതല്‍ തന്നെ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ കടന്നു വന്നു കൊണ്ടിരുന്നു.

ഗ്ലോബല്‍ ഇന്ത്യന്‍ ന്യൂസ് പ്രഖ്യാപിച്ച കര്‍മ്മശ്രേഷ്ഠ അവാര്‍ഡ് ഏറ്റു വാങ്ങാനെത്തിയ രമേശ് ചെന്നിത്തല എംഎല്‍എ യുടെ സാന്നിധ്യം പൂര്‍ണ സമയം ഉണ്ടായിരുന്നുവെന്നതാണ് ഫെസ്റ്റിനെ മികവുറ്റതാക്കി മാറ്റി.

മുഖ്യ സംഘാടകന്‍ ഗ്ലോബല്‍ ഇന്ത്യന്‍ ന്യൂസ് ചെയര്‍മാന്‍ ജെയിംസ് കൂടല്‍ ചെന്നിത്തലയെ സമ്മേളന നഗറിലേക്ക് സ്വാഗതം ചെയ്തു. തുടര്‍ന്ന് രാവിലെ 11 മണിക്ക് 40 ല്‍ പരം ബിസിനസ് സ്റ്റാള്‍ ആന്‍ഡ് എക്‌സിബിഷന്‍ ചെന്നിത്തല ഉത്ഘാടനം ചെയ്തു.

12 മണിയ്ക്ക് ജെയിംസ് കൂടല്‍ സ്വാഗതം ആശംസിച്ചു. പ്രവാസി സമ്മിറ്റ് ആരംഭിച്ചു. പ്രവാസികള്‍ നേരിടുന്ന വിവിധ പ്രതിസന്ധികളെ കുറിച്ച് പ്രമുഖ വ്യക്തിത്വത്തങ്ങള്‍ സംസാരിച്ചു. തോമസ് മൊട്ടക്കല്‍ ( WMC President), സജിമോന്‍ ആന്റണി (Fokana President) ബേബി മണക്കുന്നേല്‍ ( FOMAA President) ഡോ.ബാബു സ്റ്റീഫന്‍, സ്റ്റാന്‍ലി ജോര്‍ജ്, ഈപ്പന്‍ കുര്യന്‍ തിരുവല്ല, കെ.പി വിജയന്‍ തിരുവല്ല തുടങ്ങിയവര്‍ സംസാരിച്ചു.

തുടര്‍ന്ന് ബിസിനസ് സമ്മിറ്റ് നടന്നു. അലക്‌സ് ബാരാക്, സുകേഷ് ഗോവിന്ദന്‍, ജോണ്‍ വര്ഗീസ്, ആശ ജിന്‍സി, ജോണ്‍ ബാബു, സോണി ജോസഫ്, ജോര്‍ജ് ജോസഫ് തുടങ്ങിയവര്‍ വിവിധ വിഷയങ്ങളെ സംബന്ധിച്ച് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി

തുടര്‍ന്ന് 'MEET THE LEADER, ASK A QUESTION' പരിപാടിയില്‍ സദസില്‍ നിന്നുയര്‍ന്ന എല്ലാ ചോദ്യങ്ങള്‍ക്കും രമേശ് ചെന്നിത്തല മറുപടി പറഞ്ഞു.

ഉച്ചഭക്ഷണത്തിനു ശേഷം നഴ്‌സസ് അസോസിയഷന്‍, WMC എന്നീ സംഘടനകളുടെ പ്രത്യേക സമ്മേളനങ്ങള്‍ നടന്നു. 4 മണിക്ക് ലക്ഷ്മി പീറ്ററിന്റെ നേതൃത്വത്തില്‍ നടന്ന 'MAY QUEEN' സൗന്ദര്യ മത്സരം ദൃശ്യ വിസ്മയം നല്‍കി.

തുടര്‍ന്ന് പുരസ്‌കാര ദാന സമ്മേളനത്തില്‍ പ്രമുഖ വ്യക്തികളെ അവാര്‍ഡ് നല്‍കി ആദരിച്ചു. രമേശ് ചെന്നിത്തലയ്ക്കു കര്‍മ്മ ശ്രേഷ്ഠ പുരസ്‌കാരം, ഡോ. ബാബു സ്റ്റീഫന് കര്‍മ്മശ്രീ അവാര്‍ഡും കെ.പി. വിജയന് സേവന ശ്രീ അവാര്‍ഡും നല്‍കി. മറ്റു നിരവധി വ്യക്തിത്വങ്ങളേയും സംഘടനകളെയും പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചു. ഡബ്ലിയുഎംസി, ഫൊക്കാന, ഫോമാ, ഇന്ത്യന്‍ നഴ്‌സസ് അസ്സോസിയേഷന്‍ എന്നെ സംഘടനകളോടൊപ്പം ഹെല്‍ത്ത് കെയര്‍ അവാര്‍ഡുകള്‍, കമ്മ്യൂണിറ്റി അവാര്‍ഡുകള്‍, മീഡിയ അവാര്‍ഡുകള്‍ നിരവധി വ്യക്തിത്വങ്ങളെയും ആദരിച്ചു.

തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളായ ജഡ്ജ്. കെ.പി.ജോര്‍ജ്, മേയര്‍ റോബിന്‍ ഇലക്കാട്ടു, മേയര്‍ കെന്‍ മാത്യു, ജഡ്ജ് ജൂലി മാത്യു, ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക പ്രസിഡണ്ട് സുനില്‍ ട്രൈസ്റ്റാര്‍, മാഗ് പ്രസിഡണ്ട് ജോസ്. കെ. ജോണ്‍ തുടങ്ങിയവര്‍ ആദിയോടന്തം ചടങ്ങുകളില്‍ പങ്കെടുത്തു.

ജീമോന്‍ റാന്നി, ലക്ഷ്മി പീറ്റര്‍ എന്നിവര്‍ നേതൃത്വം നല്‍കിയ എംസി പാനലില്‍ ഡോ. റെയ്‌ന റോക്ക്. ആന്‍സി ശാമുവേല്‍, മെര്‍ലിന്‍ സാജന്‍ എന്നിവരും
പരിപാടികള്‍ നിയന്ത്രിച്ചു.

ഹൂസ്റ്റനില്‍ ജനഹൃദങ്ങളില്‍ ഇടം പിടിച്ച ഇങ്ങനെയൊരു മുഴു ദിന പരിപാടി ആദ്യ അനുഭവമായിരുന്നുവെന്ന് പങ്കെടുത്തവര്‍ പറഞ്ഞു.

ജെയിംസ് കൂടല്‍, ജിജു കുളങ്ങര, ജീമോന്‍ റാന്നി, തോമസ് സ്റ്റീഫന്‍, ബിനോയ് ജോണ്‍, ഷിബി റോയ്, സഖറിയാ കോശി, ജിന്‍സ് മാത്യു, ബിജു ഇട്ടന്‍, ഫാന്‍സിമോള്‍ പള്ളത്തുമഠം, ലക്ഷ്മി പീറ്റര്‍, ഡോ. റെയ്ന റോക്ക്, ഷീല ചെറു. ഫിലിപ്പ് പതാലില്‍, ജോജി ജോസഫ്, വാവച്ചന്‍ മത്തായി, ബിജു ചാലക്കല്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ സംഘാടക സമിതി ഫെസ്റ്റിന്റെ വന്‍ വിജയത്തിനായി പ്രവര്‍ത്തിച്ചു. .

ജോയല്‍ - ശ്യാം - വിഷ്ണു ടീം, വീഡിയോ ഫോട്ടോഗ്രാഫിയ്ക്ക് നേതുത്വം നല്‍കി. ജോര്‍ജ് തെക്കേമല (ഏഷ്യാനെറ്റ്) മോട്ടി മാത്യു ( കൈരളി) ഫിന്നി രാജു ( ഹാര്‍വെസ്റ്റ് ടിവി), മല്ലു കഫേ റേഡിയോ, ആശ റേഡിയോ, ദക്ഷിണ്‍ റേഡിയോ, തുടങ്ങിയവര്‍ വീഡിയോ ആന്‍ഡ് ഫോട്ടോഗ്രാഫിയ്ക്ക് നേതുത്വം നല്‍കി.

ജീമോന്‍ റാന്നി

Ads by Google
Thursday 29 May 2025 03.22 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW