Friday, March 13, 2026 Last Updated 40 Min 29 Sec ago English Edition
Todays E paper
Ads by Google
Wednesday 28 May 2025 02.29 PM

പ്രതികൂല സാഹചര്യങ്ങളിലാണെങ്കില്‍ പോലും ദൈവത്തിനു സ്തുതി കരേറ്റുന്നവരായിരിക്കണം, ബിഷപ് ഡോ. ഉമ്മന്‍ ജോര്‍ജ്

uploads/news/2025/05/783489/34.gif

ഡാളസ് : പ്രതികൂല സാഹചര്യങ്ങളില്‍ വീഴാതവണ്ണം ഓരോരുത്തരെയും സൂക്ഷിച്ചു ദൈവത്തിന്റെ മഹിമാസന്നിധിയില്‍ കളങ്കമി ല്ലാത്തവരായി ആനന്ദത്തോടെ നിറുത്തുവാന്‍ ശക്തിയുള്ള ഏക ദൈവത്തിനു ദിനംതോറും സ്തുതി കരേറ്റുന്നവരായിരിക്കണമെന്നു ബിഷപ് ഡോ ഉമ്മന്‍ ജോര്‍ജ് ഉധബോധിപ്പിച്ചു.ഹൂസ്റ്റണ്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ചുവരുന്ന ഇന്റര്‍നാഷണല്‍ പ്രയര്‍ലൈന്‍ മെയ് 27ചൊവാഴ്ച വൈകീട്ട് ഓണ്‍ലൈന്‍ പ്ലാറ്റുഫോമില്‍ സംഘടിപ്പിച്ച (576-മത്) സമ്മേളനത്തില്‍ ഡാളസ്സില്‍ നിന്നും യൂദായുടെ ലേഖനം 24,25 വാക്യങ്ങളെ ആധാരമാക്കി മുഖ്യ സന്ദേശം നല്‍ക്കുകയായിരുന്നു ബിഷപ്പ്

നമ്മുടെ ജീവിതത്തില്‍ വന്നു പോയ വീഴ്ചകളെ കണക്കിടാതെ എത്രയോ അനുഗ്രഹങ്ങള്‍ ദൈവത്തില്‍ നിന്നും നാം പ്രാപിച്ചിരിക്കുന്നു.എന്നാല്‍ പ്രത്യുപകാരമായി നാം എന്ത് ചെയ്തുവെന്ന് ചിന്തിക്കണമെന്ന് ഉദ്ധ്‌ബോധിപ്പിച്ചു കൊണ്ട് ബിഷപ്പ് തന്റെ പ്രസംഗം ഉപസംഹരിച്ചു.
റവ.ഡോ ഇട്ടി മാത്യൂസിന്റെ (സി എസ് ഐ ഡിട്രോയിറ്റ്)പ്രാരംഭ പ്രാര്‍ത്ഥനയോടെയാണ് യോഗം ആരംഭിച്ചത്.ജോസഫ് റ്റി ജോര്‍ജ് (രാജു)മധ്യസ്ഥ പ്രാര്‍ത്ഥനക്കു നേതൃത്വം നല്‍കി..
576 -ാം സെഷന്‍ പിന്നിടുമ്പോള്‍ സഭാവ്യത്യാസമില്ലാതെ നിരവധി ദൈവദാസന്മാര്‍ വചനം പ്രഘോഷിച്ചു സമ്മേളനത്തെ അനുഗ്രഹിച്ചത് നന്ദിയോടെ സ്മരിക്കുന്നതായി ആമുഖപ്രസംഗത്തില്‍ ശ്രീ. സി.വി. സാമുവല്‍, ഡിട്രോയിറ്റ് പറഞ്ഞു .ഈ ദിവസങ്ങളില്‍ ജന്മദിനവും , വിവാഹ വാര്‍ഷീകവും ആഘോഷിക്കുന്ന ഐ പി എല്‍ അംഗങ്ങളെ അനുമോദിക്കുകയും തുടര്‍ന്ന് സ്വാഗതം ആശംസികുകയും ബിഷപ്പിനെ വചന ശുശ്രുഷക്കായി ബിഷപ്പിനെ ക്ഷണിക്കുകയും ചെയ്തു.

അറ്റ്‌ലാന്റയില്‍ നിന്നുള്ള ജെസ്സി തോമസ് നിശ്ചയിക്കപ്പെട്ട പാഠഭാഗം വായിച്ചു. റവ ജോബി ജോയ് മുല്ലക്കല്‍ സമാപന പ്രാര്‍ത്ഥന നടത്തി .തുടര്‍ന്ന് ബിഷപ്പിന്റെ ആശീര്‍വാദത്തിനു ശേഷം യോഗം സമാപിച്ചു. ശ്രീ. ഹൂസ്റ്റണില്‍ നിന്നുള്ള ഐ പി എല്‍ കോര്‍ഡിനേറ്റര്‍ റ്റി എ മാത്യു നന്ദി പറഞ്ഞു.ശ്രീ. ഷിജു ജോര്‍ജ്ജ് ഹൂസ്റ്റണ്‍, ശ്രീ ജോസഫ് ടി ജോര്‍ജ്ജ് (രാജു), ഹൂസ്റ്റണ്‍ എന്നിവര്‍ സാങ്കേതിക പിന്തുണ നല്‍കി.
.

Ads by Google
Wednesday 28 May 2025 02.29 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW