Friday, March 20, 2026 Last Updated 20 Min 43 Sec ago English Edition
Todays E paper
Ads by Google
Tuesday 27 May 2025 10.57 AM

' ഇതൊന്നും ഇവിടെ നടക്കില്ല, വീട്ടില്‍ പോയി ആഘോഷിച്ചാല്‍ മതി'; ഉത്സവത്തിനിടെ കയ്യടിച്ച പെണ്‍കുട്ടികളോട് ഗുണ്ടായിസം; മറുപടിയുമായി അനുശ്രീ

fake, women

ഉത്സവത്തിനിടെ ഗുണ്ടായിസം കാണിച്ചവര്‍ക്ക് മറുപടിയുമായി നടി അനുശ്രീ. നാട്ടിലെ ഉത്സവത്തിന് നടന്ന ഗാനമേളയ്ക്ക് കയ്യടിച്ച് പെണ്‍കുട്ടികള്‍ ആഘോഷിച്ചത് ചോദ്യം ചെയ്യുന്ന വീഡിയോ ഒരു പെണ്‍കുട്ടി പങ്കുവെച്ചിരുന്നു. ട്രൂലിവിവിയന്‍ എന്ന പേജിലെത്തിയ വീഡിയോയ്ക്ക് താഴെയാണ് അനുശ്രീ കമന്റുമായി എത്തിയത്.

പെണ്‍കുട്ടികള്‍ ഗാനമേള ആസ്വദിച്ച് നിന്നപ്പോള്‍ ' ഇതൊന്നും ഇവിടെ നടക്കില്ല, വീട്ടില്‍ പോയി ആഘോഷിച്ചാല്‍ മതി' എന്ന അര്‍ഥത്തില്‍ മോശമായി സംസാരിക്കുന്നതും പെണ്‍കുട്ടികള്‍ അതിനോട് പ്രതികരിക്കുന്നതും വീഡിയോയില്‍ കാണാം. ഇതിന് താഴെയാണ് നടിയുടെ കമന്റ് എത്തിയത്. '' പറഞ്ഞത് അത്രയും പോരായിരുന്നു, അത്രയുമെങ്കിലും പറഞ്ഞത് നന്നായി'' എന്നാണ് അനുശ്രീയുടെ കമന്റ്. അതേസമയം, മാര്‍ച്ച് ഒന്‍പതിനാണ് വീഡിയോ അപ്‌ലോഡ് ചെയ്തതെങ്കിലും അനുശ്രീയുടെ കമന്റ് വന്നത് കഴിഞ്ഞ ദിവസമായിരുന്നു.

fake, women

'' ഉത്സവം, ഗുണ്ടായിസം. ഇത് എന്റെ നാട്ടില്‍ മാര്‍ച്ച് 4ന് നടന്ന സംഭവം ആണ്. മാന്യമായ രീതിയില്‍ ഗാനമേള ആസ്വദിച്ചുകൊണ്ട് നിന്ന ഞങ്ങളോട് വളരെ മോശമായ രീതിയില്‍ സംസാരിക്കുകയും '' വീട്ടില്‍ പോയി നിരങ്ങാനും'' ആണ് പറഞ്ഞത്. സ്‌പോട്ടില്‍ തന്നെ പ്രതികരിക്കുകയും പോലീസ് ഇടപെട്ട് അവരെ അവിടന്ന് മാറ്റുകയും ചെയ്തു.

നമ്മുടെ അവകാശങ്ങളെ ചോദ്യം ചെയ്താല്‍ അത് എത്ര വല്യ ഗുണ്ട ആയാലും പ്രതികരിക്കുക തന്നെ ചെയ്യും. ഈ വീഡിയോ അന്ന് എനിക്ക് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്യാന്‍ സാധിച്ചില്ല, എന്റെ യൂട്യൂബ് ചാനലില്‍ ആണ് ഞാന്‍ അപ്്‌ലോഡ് ചെയ്തത്. എന്റെ അനുവാദം ഇല്ലാതെ വീഡിയോ പോസ്റ്റ് ചെയ്യുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ട്'' എന്നാണ് വീഡിയോക്കൊപ്പമുളള വാക്കുകള്‍.

Ads by Google
Ads by Google
LATEST NEWS
TRENDING NOW