-->
സീരിയല്‍ രംഗത്തെ സാഹസികത നിറഞ്ഞ ഷൂട്ടിന്റെ ദൃശ്യങ്ങള്‍ പങ്കുവെച്ച് നടി ശ്രീയ രമേഷ്. സീരിയല്‍ ഷൂട്ടിങ്ങിനിടെ സാരിയില്‍ തീ പടരുന്നൊരു ലൊക്കേഷന്‍ വീഡിയോയാണ് നടി സമൂഹമാധ്യമത്തില്‍ പങ്കുവെച്ചത്. തെലുങ്ക് സീരിയലില്‍ അഭിനയിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
‘ഒരു നടിയുടെ അപകടകരമായ ജീവിതം, തിരശ്ശീലയ്ക്ക് പിന്നില്‍ ’വീഡിയോയ്‌ക്കൊപ്പം ശ്രീയ രമേഷ് കുറിച്ചു. ശ്രീയയുടെ സാരിയുടെ തുമ്പത്ത് തീ പടരുന്നതും സാരി ഈരിമാറ്റി പേടിച്ച് നിലവിളിക്കുന്നതും കാണാം.
സഹപ്രവര്‍ത്തകര്‍ അന്തംവിട്ടു നോക്കിനില്‍ക്കെ മറ്റൊരു സഹതാരം ഒരു കാര്‍പ്പറ്റ് കൊണ്ട് തീ അണയ്ക്കുകയായിരുന്നു. തീ അപകടം, തെലുങ്ക് സീരിയല്‍ എന്നീ ഹാഷ്ടാഗുകളോടെയാണ് ശ്രീയ വീഡിയോ പങ്കുവെച്ചത്.