-->
ബോളിവുഡ് താരസുന്ദരി മാധുരി ദീക്ഷിതിന് സോഷ്യല്‍ മീഡിയയിലും ആരാധകര്‍ ഏറെയാണ്. താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പുതിയ വീഡിയോ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.
മഴക്കാലം ആസ്വദിക്കുകയാണ് താരം. ഒരു കുടയും പിടിച്ച്, മഴയില്‍ നൃത്തം ചെയ്യുന്ന നടി ചുറ്റുമുള്ള പ്രകൃതിഭംഗിയില്‍ ലയിച്ചു നില്‍ക്കുന്നത് കാണാം.
മാധുരി ദീക്ഷിതും സല്‍മാന്‍ ഖാനും പ്രധാന വേഷങ്ങളിലെത്തിയ റൊമാന്റിക് ക്ലാസിക് ചിത്രമായ ഹം ആപ്‌കെ ഹേ കോനിലെ 'മൗസം കാ ജാദു' എന്ന പാട്ടാണ് വീഡിയോയ്ക്ക് ഒപ്പം നല്‍കിയിട്ടുളളത്.