-->
ഡിട്രോയിറ്റ് : ഹൂസ്റ്റണ്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ചുവരുന്ന ഇന്റര്‍നാഷണല്‍ പ്രയര്‍ലൈന്‍ മെയ് 27ചൊവാഴ്ച സംഘടിപ്പിക്കുന്ന 576 -ാമത് സമ്മേളനത്തില്‍ ഡോ.ബിഷപ്പ് ഡോ. ഉമ്മന്‍ ജോര്‍ജ് സന്ദേശം നല്‍കുന്നു.
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ കൊല്ലം-കൊട്ടാരക്കര ഭദ്രാസനത്തിന്റെ ബിഷപ്പായിരുന്നു ഉമ്മന്‍ ജോര്‍ജ് കൊല്ലം - കൊട്ടാരക്കര ഭദ്രാസനത്തിന്റെ പ്രഥമ ബിഷപ്പായി തിരഞ്ഞെടുക്കപ്പെടുമ്പോള്‍ സിഎസ്‌ഐ മധ്യകേരള മഹായിടവകയുടെ മുന്‍ വൈദിക സെക്രട്ടറിയും അസന്‍ഷന്‍ ചര്‍ച്ച് കഞ്ഞിക്കുഴി വികാരിയുമായിരുന്നു.
വിവിധ രാജ്യങ്ങളിലുള്ളവര്‍ എല്ലാ ആഴ്ചയിലും ഓണ്‍ലൈന്‍ പ്ലാറ്റുഫോമില്‍ പ്രാര്‍ഥനയ്ക്കായി ഒത്തുചേരുന്ന പൊതുവേദിയാണ് ഇന്റര്‍നാഷണല്‍ പ്രയര്‍ലൈന്‍. എല്ലാ ചൊവ്വാഴ്ചയും രാത്രി ഒന്പതിനാണ്(ന്യൂയോര്‍ക്ക് ടൈം) പ്രയര്‍ലൈന്‍ സജീവമാകുന്നത്.
മെയ് 27 ചൊവ്വാഴ്ചയിലെ പ്രയര്‍ലൈനില്‍ ബിഷന്റെ പ്രഭാഷണം ശ്രവിക്കുന്നതിനും അനുഗ്രഹം പ്രാപിക്കുന്നതിനും 712 770 4821 എന്ന ഫോണ്‍ നന്പര്‍ ഡയല്‍ചെയ്ത് 530464 എന്ന കോഡ് പ്രസ് ചെയ്യണമെന്ന് സംഘാടകര്‍ അറിയിച്ചു.
ഹൂസ്റ്റണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐപിഎല്ലിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനും പ്രയര്‍ലൈനില്‍ പങ്കെടുക്കുന്നതിന് താഴെ കാണുന്ന ഫോണ്‍ നന്പറുമായോ ബന്ധപ്പെടാം.??ഫോണ്‍: ടി.എ. മാത്യു (ഹൂസ്റ്റണ്‍) - 713 436 2207, സി.വി. സാമുവേല്‍ (ഡിട്രോയിറ്റ്) - 586 216 0602 (കോഓര്‍ഡിനേറ്റര്‍)
പി.പി.ചെറിയാന്‍