Friday, March 13, 2026 Last Updated 37 Min 2 Sec ago English Edition
Todays E paper
Ads by Google
Monday 26 May 2025 04.23 PM

പി എസ് സി പരീക്ഷ സെന്ററുകള്‍ സൗദി അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളിലുും അനുവദിയ്ക്കുക : നവയുഗം കോബാര്‍ മേഖല സമ്മേളനം.

ലീവെടുത്തു നാട്ടില്‍ പോയി പി എസ് സി പരീക്ഷ എഴുതുക എന്നത് ഭൂരിഭാഗം സാധ്യമായ കാര്യമല്ല. അവര്‍ ജീവിയ്ക്കുന്ന രാജ്യങ്ങളില്‍ തന്നെ പരീക്ഷ എഴുതാന്‍ അവസരം ഉണ്ടായാല്‍, പ്രവാസികള്‍ക്കും സര്‍ക്കാര്‍ ജോലി ലഭിയ്ക്കാനുള്ള സാധ്യത ഉണ്ടാകും.
uploads/news/2025/05/783111/78.gif

അല്‍കോബാര്‍: കേരള സംസ്ഥാന സര്‍ക്കാര്‍ ജോലികള്‍ക്ക് ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കാന്‍, കേരളപബ്ലിക്ക് സര്‍വീസ് കമ്മീഷന്‍ നടത്തുന്ന പരീക്ഷകളില്‍ പങ്കെടുക്കാനുള്ള അവസരം മലയാളികളായ പ്രവാസികള്‍ക്കും ലഭിയ്ക്കാനായി, പി.എസ്.സി പരീക്ഷകളുടെ സെന്ററുകള്‍ സൗദി അറേബ്യ ഉള്‍പ്പടെയുള്ള ഗള്‍ഫ് രാജ്യങ്ങളിലുും അനുവദിയ്ക്കണമെന്ന് നവയുഗം സാംസ്‌ക്കാരിക വേദി കോബാര്‍ മേഖല സമ്മേളനം ഔപചാരിക പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

സര്‍ക്കാര്‍ ജോലി എന്നത് അഭ്യസ്തവിദ്യരായ എല്ലാ മലയാളികളുടെയുും സ്വപ്നമാണ്. പതിനായിരങ്ങള്‍ പങ്കെടുക്കുന്ന പി എസ് സി പരീക്ഷ എഴുതി പാസ്സാകുക എന്നതാണ് അതിനുള്ള ഒരേയൊരു മാര്‍ഗ്ഗവും. എന്നാല്‍ കാലങ്ങളായി പ്രവാസികള്‍ക്ക് അതിനുള്ള അവസരം നിഷേധിയ്ക്കപ്പെട്ടിരിയ്ക്കുകയാണ്. ലീവെടുത്തു നാട്ടില്‍ പോയി പി എസ് സി പരീക്ഷ എഴുതുക എന്നത് ഭൂരിഭാഗം സാധ്യമായ കാര്യമല്ല. അവര്‍ ജീവിയ്ക്കുന്ന രാജ്യങ്ങളില്‍ തന്നെ പരീക്ഷ എഴുതാന്‍ അവസരം ഉണ്ടായാല്‍, പ്രവാസികള്‍ക്കും സര്‍ക്കാര്‍ ജോലി ലഭിയ്ക്കാനുള്ള സാധ്യത ഉണ്ടാകും. അതിനാല്‍ പി.എസ്.സി പരീക്ഷകളുടെ സെന്ററുകള്‍ ഗള്‍ഫ് രാജ്യങ്ങളിലും അനുവദിയ്ക്കണമെന്ന് സുധീര്‍ അവതരിപ്പിച്ച സമ്മേളന പ്രമേയം കേരള സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

കോബാര്‍ ക്ളാസ്സിക്ക് റെസ്റ്റാറെന്റ് ഹാളിലെ ഷൈജു തോമസ് നഗറില്‍ നടന്ന നവയുഗം കോബാര്‍ മേഖല സമ്മേളനം നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ജമാല്‍ വില്യാപ്പള്ളി ഉത്ഘാടനം ചെയ്തു.
ബിനു കുഞ്ചു, സഹീര്‍ഷാ കൊല്ലം, ഷമി ഷിബു എന്നിവര്‍ അടങ്ങിയ പ്രിസീഡിയം ആണ് സമ്മേളന നടപടികള്‍ നിയന്ത്രിച്ചത്. അനീഷാകലാം, സുധീര്‍ എന്നിവര്‍ പ്രമേയ കമ്മിറ്റിയിലും, സുധീഷ്, അന എന്നിവര്‍ മിനിട്ട് കമ്മിറ്റിയിലും പ്രവര്‍ത്തിച്ചു.
മേഖല രക്ഷധികാരി അരുണ്‍ ചാത്തന്നൂര്‍ സ്വാഗതം പറഞ്ഞു.
ദീപ സുധീഷ് രക്തസാക്ഷി പ്രമേയവും, മീനു അരുണ്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു.
മേഖല സെക്രെട്ടറി ബിജു വര്‍ക്കി പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
നവയുഗം കേന്ദ്രനേതാക്കളായ ഉണ്ണി മാധവം, ദാസന്‍ രാഘവന്‍, നിസ്സാം കൊല്ലം, ഗോപകുമാര്‍, ശരണ്യ ഷിബു, സാജന്‍ കണിയാപുരം എന്നിവര്‍ അഭിവാദ്യ പ്രസംഗങ്ങള്‍ നടത്തി.
നവയുഗം ജനറല്‍ സെക്രെട്ടറി എം എ വാഹിദ് സംഘടനാ വിശദീകരണം നടത്തി.
റിപ്പോര്‍ട്ടിന്മേല്‍ ചര്‍ച്ചയില്‍ വിവിധ യൂണിറ്റുകളെ പ്രതിനിധീകരിച്ചു വിനോദ്, സാബിത്, ഖാദര്‍, പ്രകാശ്, റബീഷ്, സാജി അച്യുതന്‍, ആദര്‍ശ് എന്നിവര്‍ സംസാരിച്ചു.

വിവിധ യൂണിറ്റ് കമ്മിറ്റികളില്‍ നിന്നും തെരെഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് കോബാര്‍ മേഖല സമ്മേളനത്തില്‍ പങ്കെടുത്തത്. സമ്മേളനം 28 അംഗ മേഖല കമ്മിറ്റിയെയും തെരെഞ്ഞെടുത്തു.

Ads by Google
Monday 26 May 2025 04.23 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW