Wednesday, March 18, 2026 Last Updated 21 Min 53 Sec ago English Edition
Todays E paper
Ads by Google
Monday 26 May 2025 04.11 PM

ലോകത്തിലെ നാലാമത്തെ വലിയ സമ്പദ് വ്യവസ്ഥ; ഇന്ത്യയുടെ നേട്ടത്തെ അഭിനന്ദിച്ച് അമിതാഭ് ബച്ചന്‍

calls, world

ലോകത്തിലെ നാലാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി ഉയര്‍ന്ന ഇന്ത്യയുടെ നേട്ടത്തെ അഭിനന്ദിച്ചും ഇന്ത്യന്‍ സൈന്യത്തിന് ആദരമര്‍പ്പിച്ചും ബോളിവുഡ് നടന്‍ അമിതാഭ് ബച്ചന്റെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍.

ആദ്യപോസ്റ്റില്‍ യുഎസ്, ചൈന, ജര്‍മ്മനി എന്നീരാജ്യങ്ങള്‍ക്ക് പിന്നാലെ ഇന്ത്യ ലോകത്തിലെ നാലാമത്തെ മികച്ച സമ്പദ് വ്യവസ്ഥയായി മാറിയതിനെയും ഇന്ത്യയുടെ ജിഡിപി വളര്‍ച്ചയെയും അദ്ദേഹം അഭിനന്ദിച്ചു.

ഭാരതത്തിന്റെ സൈനികരുടെ ധീരതയ്ക്കുളള ആദരമായിരുന്നു രണ്ടാമത്തെ പോസ്റ്റ്. അദ്ദേഹം സൈനികരെ അഗ്നിവീറുകളെന്ന് വിശേഷിപ്പിച്ചു. തൊട്ടടുത്ത പോസ്റ്റില്‍ തന്റെ പിതാവും പ്രശസ്ത കവിയുമായിരുന്ന ഹരിവംശ് റായ് ബച്ചന്റെ കവിതാ സമാഹാരത്തിലെ ചില വരികളും പങ്കുവെച്ചു. '' ആര് ആരെയാണ് കുറ്റപ്പെടുത്തേണ്ടത്, മണ്ണ് മണ്ണിനോട് അനീതി കാണിക്കുമ്പോള്‍ ഞാന്‍ എന്റെ ദുഃഖം ആരോട് പറയണം''എന്ന അര്‍ത്ഥം വരുന്ന വരികളാണ് അദ്ദേഹം കുറിച്ചത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW