Friday, March 13, 2026 Last Updated 39 Min 42 Sec ago English Edition
Todays E paper
Ads by Google
Monday 26 May 2025 04.03 PM

2025 ഫിലാഡല്‍ഫിയ പ്രൈമറി ഇലെക്ഷനില്‍ മലയാളി സാന്നിധ്യം

uploads/news/2025/05/783108/444.gif

ഫിലാഡല്‍ഫിയ: 2025 ലെ ഫിലാഡല്‍ഫിയ പ്രൈമറി ഇലെക്ഷനില്‍ പ്രിസൈഡിങ്ങ് ജഡ്ജായി തിരഞ്ഞെടുക്കപ്പെട്ട മലയാളിയായ അരുണ്‍ കോവാട്ടിന്റെ സാന്നിധ്യം ശ്രെദ്ധേയമായി.
അരുണ്‍ കോവാട്ട് റിപ്പബ്ലിക്കന്‍ പാര്‍ട്ടി സിറ്റി സര്‍ക്കിളിലെ ഉദിച്ചുയരുന്ന നക്ഷത്രം ആണെന്നും പാര്‍ട്ടി പ്രെസിഡെന്റ്‌റ് പദവിയില്‍ എത്താന്‍ യോഗ്യന്‍ ആണെന്നും പെന്‍സില്‍വാനിയ മുന്‍ സ്പീക്കര്‍ ജോണ്‍ പെരെസ് അഭിപ്രായപ്പെട്ടു.
കഠിന പ്രെയത്‌നങ്ങളിലൂടെ ഉന്നതങ്ങളില്‍ എത്തിച്ചേരാന്‍ അരുണ്‍ കോവാട്ടിന് സാധിക്കട്ടെ എന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ചെയര്‍മാന്‍ വിന്‍സ് ഫെനര്‍ട്ടി ആശംസിച്ചു.
ഫിലാഡല്‍ഫിയയിലെ സാമൂഹിക വ്യാവസായിക മേഖലകളില്‍ പ്രെശസ്തനായ വിന്‍സെന്റ് ഇമ്മാനുവലിന്റെ ഓഫീസുമായി ബന്ധപ്പെട്ടു പ്രെവര്‍ത്തിച്ചുവരുന്ന അരുണ്‍ കോവാട്ട് ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ ഫിലാഡല്‍ഫിയ ബ്യൂറോയില്‍ അമേരിക്ക ഈ ആഴ്ച എന്ന പ്രോഗ്രാം പ്രൊഡ്യൂസര്‍ ഡോ കൃഷ്ണ കിഷോറിനൊപ്പവും പ്രെവര്‍ത്തിച്ചുവരുന്നു. ട്രൈസ്റ്റേറ്റ് കേരളാ ഫോറം ഓണാഘോഷങ്ങളുമായി ബന്ധപ്പെട്ടു പ്രോഗ്രാം പ്രൊഡ്യൂസര്‍ എന്ന നിലയില്‍ ശ്രെദ്ധ നേടിയിട്ടുള്ള അദ്ദേഹം നിലവില്‍ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഫിലാഡല്‍ഫിയ ചാപ്റ്റര്‍ പ്രെസിഡെന്റ്‌റ് കൂടിയാണ്.
റിപ്പോര്‍ട്ട്: സുമോദ് നെല്ലിക്കാല

Ads by Google
Monday 26 May 2025 04.03 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW