-->
ഡാലസ്: ഡാളസ്സില്‍ സംഘടിപ്പിക്കുന്ന ദേശീയ വടംവലി മാമാങ്കത്തിന്റെ കിക്കോഫ് വൈകുന്നേരം 7 മണിക്ക് ഡാളസ് കേരള അസോസിയേഷനില്‍ വെച്ച് നടത്തപ്പെട്ടു.കേരള അസോസിയേഷന്‍ ഓഫ് ഡാലസ് ,ഇന്ത്യ കള്‍ച്ചറല്‍ എജുക്കേഷന്‍ സെന്റര്‍ സംയുക്തമായിട്ടാണ് ദേശീയ വടംവലി മത്സരം സംഘടിപ്പിക്കുന്നത്.
ദേശീയ വടംവലി മത്സരത്തിന്റെ കിക്കോഫ് പ്രശസ്ത സിനിമാതാരം ദിലീഷ് പോത്തന്‍ നിര്‍വഹിച്ചു. മത്സരത്തിന് എല്ലാ ആശംസകളും ദിലീഷ് നേര്‍ന്നു
ഗാര്‍ലന്‍ഡ് ബെല്‍റ്റ് ലൈനിലുള്ള കേരള അസോസിയേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ ആണ് കിക്കോഫ് സമ്മേളനം സംഘടിപ്പിച്ചത് പ്രസിഡന്റ് പ്രദീപ് നാഗനൂലില്‍ അധ്യക്ഷതവഹിച്ചു.1976 ആരംഭിച്ച കേരള അസോസിയേഷന്‍ രണ്ടാമത്തെ തവണയാണ് ഒരു നാഷണല്‍ വടംവലി മത്സരം സംഘടിപ്പിക്കുന്നത്. ജൂണ്‍ 24 തീയതി രാവിലെ 9 മണി മുതല്‍ വൈകുന്നേരം 7 മണി വരെയാണ് ആവേശകരമായ മത്സരം നടക്കുകയെന്നു പ്രസിഡന്റ്) പറഞ്ഞു.ഗാര്‍ലന്‍ഡ് സെന്റ് തോമസ് സീറോ മലബാര്‍ ചര്‍ച്ച് പാര്‍ക്കിംഗ് ലോട്ടിലാണ് വടംവലി മത്സരത്തിന് അരങ്ങൊരുങ്ങുന്നത്. പുരുഷന്മാരുടെയും വനിതകളുടെയും ടീമുകളുമാണ് മാറ്റുരയ്ക്കുന്നത് ന്യൂയോര്‍ക്ക് ചിക്കാഗോ തുടങ്ങി മറ്റു പല സ്റ്റേറ്റുകളില്‍ നിന്നുള്ള ടീമുകള്‍ ആവേശകരമായ മത്സരത്തില്‍ പങ്കുകൊള്ളുമെന്നും അധ്യക്ഷ പ്രസംഗത്തില്‍ പ്രദീപ് നാഗനൂലില്‍ (പ്രസിഡന്റ്) പറഞ്ഞു
ചടങ്ങില്‍ മെമ്പര്‍ഷിപ്പ് ഡയറക്ടര്‍ വിനോദ് ജോര്‍ജ്,ആര്‍ട് ഡയറക്ടര്‍ സ്ബി ഫിലിപ്പ് ,ടോമി നെല്ലുവേലില്‍ ,റ്റിജോ ,മെഗാ സ്‌പോണ്‍സര്‍ രാജന്‍ ചിറ്റാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു പ്രസിഡന്റ് പ്രദീപ് നാഗനൂലില്‍ ,സെക്രട്ടറി മന്‍ജിത് കൈനിക്കര ,ട്രഷറര്‍ ദീപക് നായര്‍ ,കേരള അസോസിയേഷന്‍ ,ട്രസ്റ്റി ബോര്‍ഡ് കമ്മിറ്റി അംഗങ്ങളും ഉള്‍പ്പെടുന്ന വിപുലമായ ഒരു കമ്മിറ്റിയാണ് വടംവലി മത്സരത്തിന്റെ ചുക്കാന്‍ പിടിക്കുന്നത്.ചെണ്ടമേളവും ബൈക്ക് റാലിയും ഫുഡ് കോര്‍ട്ടുകളും കലാപരിപാടികളും ചേര്‍ന്നുള്ള ഒരു മുഴുനീള മാമാങ്കമാണ് അരങ്ങേറുന്നത് .മത്സര വിജയികള്‍ക്ക് ഒന്നാം സമ്മാനമായി 3000 ഡോളറും രണ്ടാം സമ്മാനമായി 2000 ഡോളറും മൂന്നാം സമ്മാനമായി 1000 ഡോളറും നാലാം സമ്മാനമായി 500 ഡോളറും ലഭിക്കും
പി പി ചെറിയാന്‍