-->
ന്യൂയോര്‍ക്കിലെ റോക്ലാന്‍ഡ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ദേവാലയത്തില്‍ മെയ് 18-ാം തീയതി (ഞായറാഴ്ച) കുടുംബ സംഗമം നടത്തുകയും, വിവാഹജീവിതത്തില്‍ 50 വര്‍ഷവും 25 വര്‍ഷവും പൂര്‍ത്തിയാക്കിയ 44 ദമ്പതികളെ ആദരിക്കുകയും ചെയ്തു.
ഷംഷാബാദ് രൂപതയുടെ മെത്രാന്‍ മാര്‍ പ്രിന്‍സ് പാണേങ്ങാടന്‍ ദിവ്യബലി അര്‍പ്പിക്കുകയും ദമ്പതിമാര്‍ക്ക് ക്ലാസുകള്‍ നല്‍കുകയും ചെയ്തു. ബഹു മാര്‍ പ്രിന്‍സ് പാണേങ്ങാടന്‍ ബിഷപ്പ് നയിച്ച കുടുംബ നവീകരണത്തെക്കുറിച്ചുള്ള സെമിനാര്‍ ശ്രദ്ധ നേടി ഇടവക വികാരി ബഹുമാനപ്പെട്ട ബിപി തറയില്‍ അച്ചന്‍, സിബി മണലില്‍, ജസ്റ്റിന്‍ ചാമക്കാല, ജിമ്മി പുളിയനാല്‍ എന്നിവരും പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.