Friday, March 13, 2026 Last Updated 2 Min 10 Sec ago English Edition
Todays E paper
Ads by Google
Monday 26 May 2025 08.45 AM

ഇന്ന് കേരളത്തില്‍ അതിശക്തമായ മഴ ; 11 ജില്ലകളില്‍ റെഡ് അലേര്‍ട്ട്, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

uploads/news/2025/05/783052/rain-beach.jpg

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. 11 ജില്ലകളില്‍ റെഡ് അലേര്‍ട്ട് നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ മാത്രമാണ് ഓറഞ്ച് അലേര്‍ട്ടുള്ളത്. 10 ജില്ലകളില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് അവധി നല്‍കിയിട്ടുണ്ട്. മലയോരപ്രദേശത്തേക്കുള്ള യാത്രകള്‍ ഒഴിവാക്കാനും മണ്ണിടിച്ചിലുള്ള പ്രദേശങ്ങളില്‍ മാറണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

ഇടുക്കി, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ അടുത്ത മൂന്ന് മണിക്കൂറില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് റെഡ് അലേര്‍ട്ടാണ്. കൊല്ലം, ആലപ്പുഴ, കാസര്‍കോട് ജില്ലകളില്‍ അടുത്ത മൂന്ന് മണിക്കൂറില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്കും മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

ഇടുക്കിയില്‍ രാത്രിയില്‍ ഉണ്ടായ മഴയില്‍ വിവിധ ഇടങ്ങളില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടിട്ടുണ്ട്. നേരിമംഗലം റാണികല്ലില്‍ റോഡരികില്‍ നിന്ന മരം കടപുഴകി റോഡിലേക്ക് വീണു ഗതാഗത തടസ്സമുണ്ടായി. തൃശൂര്‍-ഗുരുവായൂര്‍ റൂട്ടില്‍ അമല പരിസരത്ത് റെയില്‍വേ ട്രാക്കില്‍ ഇലക്ട്രിക് ലൈനിലേക്ക് മരം വീണ് ട്രെയിന്‍ ഗതാഗതവും തടസ്സപ്പെട്ടു. കോഴിക്കോട് മുക്കത്തും ശക്തമായ മഴയില്‍ മരം കടപുഴകി വീണതിനാല്‍ ഏറെ നേരം ഗതാഗത തടസം നേരിട്ടു. മലപ്പുറം കരുളായിയില്‍ വീടിന്റെ മുകളിലേക്ക് മരം വീണു.

അവധിനല്‍കിയ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ട്യൂഷന്‍ സെന്ററുകളും ഉള്‍പ്പെടും. പാലക്കാട് ജില്ലയ്ക്ക് അവധി ബാധകമല്ല. ഇന്റര്‍വ്യൂവുകള്‍, പരീക്ഷകള്‍ എന്നിവയ്ക്ക് മാറ്റമില്ല. വിവിധ പ്രദേശങ്ങളില്‍ ക്യാമ്പ് സംവിധാനത്തിന്റെ മുന്നൊരുക്കങ്ങളും നടത്തിയിട്ടുണ്ടെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചനകള്‍. 2018 ലെയും 2019 ലെയും വെള്ളപ്പൊക്കത്തിന്റെ ദൃശ്യങ്ങള്‍ വെച്ചുകൊണ്ട് സാമൂഹ്യമാധ്യമങ്ങളിലൂടെ ജനങ്ങളെ ഭീതിപ്പെടുത്തന്ന തെറ്റായ നിര്‍ദേശങ്ങള്‍ നല്‍കരുതെന്നും അവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW