Thursday, March 12, 2026 Last Updated 6 Min 47 Sec ago English Edition
Todays E paper
Ads by Google
Saturday 24 May 2025 12.31 PM

കൊല്ലത്ത് സിപിഎം പ്രവര്‍ത്തകരുടെ ഭീഷണി ; വില്ലേജ് ഓഫീസര്‍ക്ക് ജോലി ചെയ്യാന്‍ കഴിയുന്നില്ലെന്ന് പരാതി

uploads/news/2025/05/782726/village-office.jpg

കൊല്ലം: സിപിഎം പ്രവര്‍ത്തകരുടെ ഭീഷണിയെ തുടര്‍ന്ന് ജോലി ചെയ്യാന്‍ കഴിയുന്നില്ലെന്ന് വില്ലേജ് ഓഫീസറുടെ പരാതി. കളക്ടര്‍ക്കും പോലീസിനും നെടുമ്പന വില്ലേജ് ഓഫീസര്‍ പരാതി നല്‍കിയിരിക്കുകയാണ്. ഭൂമി കയ്യേറി പരസ്യബോര്‍ഡ് സ്ഥാപിക്കാന്‍ ഒരുങ്ങുന്നത് തടഞ്ഞതാണ് പ്രശ്‌നമെന്നും പറയുന്നു. കൊല്ലുമെന്നും കാല്‍ തല്ലിയൊടിച്ച് ആറ്റില്‍ താഴ്ത്തുമെന്ന് നിരന്തരം ഭീഷണിപ്പെടുത്തുകയാണെന്നും താന്‍ അത്മഹത്യയുടെ വക്കിലാണെന്നും മറ്റൊരു നവീന്‍ബാബു ആകുമെന്നുമാണ് വില്ലേജാഫീസര്‍ വ്യക്തമാക്കിയിരിക്കുന്നത്.

സജീവന്‍, അന്‍സാര്‍ എന്നിവരാണ് ഭീഷണി മുഴക്കുന്നതെന്നും തന്നെ അഴിമതിക്കാരനായി ചിത്രീകരിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരണം നടത്തുകയാണെന്നും പറയുന്നു. നെടുമ്പന വില്ലേജ് ഓഫീസറാണ് പരാതിയുമായി എത്തിയത്. ഫേസ്ബുക്കിലും വാട്‌സാപ്പിലും വ്യാപക പ്രചരണം നടത്തുകയും ആത്മഹത്യാമുനമ്പിലാണെന്നും ഇദ്ദേഹം പറയുന്നു. ചട്ടങ്ങള്‍ പാലിച്ചുകൊണ്ട് പ്രവര്‍ത്തനം നടത്തിയതിനാണ് ഭീഷണിയെന്നാണ് വിവരം. തന്റെ അധികാരപരിധിയില്‍ പെട്ട ഒരു പുറമ്പോക്ക് ഭൂമിയുമായി ബന്ധപ്പെട്ടുള്ള തര്‍ക്കമാണ് പ്രശ്‌നമെന്നും പരാതിയില്‍ പറയുന്നു.

നെടുമ്പന പഞ്ചായത്തിലെ പുറമ്പോക്ക് ഭൂമിയില്‍ ചിലര്‍ പരസ്യബോര്‍ഡ് സ്ഥാപിച്ചിരുന്നു. പഞ്ചായത്തിലെ മെമ്പര്‍മാരോട് ചോദിച്ചിട്ടും ആരാണ് ഇത് ചെയ്തതെന്ന് വില്ലജ് ഓഫീസര്‍ക്ക് കൃത്യമായ ഉത്തരം കിട്ടിയിരുന്നില്ല. ജ്വല്ലറിക്കാരുടെ പരസ്യ ബോര്‍ഡായിരുന്നു ഇവര്‍ സ്ഥാപിച്ചത് എന്നും അദ്ദേഹം പറഞ്ഞു നടപടിയെടുത്തതോടെയും പരസ്യം സ്ഥാപിക്കാനുള്ള നീക്കം ഇല്ലാതെയായതോടെയും തന്നെ എങ്ങനെയെങ്കിലും ഉപദ്രവിക്കണം എന്നായി അവരുടെ നീക്കം. തനിക്കെതിരെ ഇവര്‍ മുഖ്യമന്ത്രിക്കും പരാതി നല്‍കി. പക്ഷെ അന്വേഷണത്തില്‍ താന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് തനിക്കെതിരെ വീണ്ടും പ്രവര്‍ത്തകര്‍ രംഗത്തുവന്നുവെന്നും വില്ലജ് ഓഫീസര്‍ പറയുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW