Sunday, March 15, 2026 Last Updated 12 Min 50 Sec ago English Edition
Todays E paper
Ads by Google
Friday 23 May 2025 04.17 PM

മഴവില്ലു പോലെയൊരു സൗഹൃദം; വര്‍ഷങ്ങള്‍ക്ക് ശേഷം വിജയ് കൃഷ്ണനും വീണയും ഒറ്റ ഫ്രെയിമില്‍ ; പ്രീതി ജാംഗിയാനിയെ കണ്ട സന്തോഷം പങ്കിട്ട് വിനീത്

ഒരുകാലത്ത് പ്രേക്ഷകര്‍ ഏറ്റെടുത്ത പ്രണയ ത്രില്ലര്‍ ചിത്രമാണ് മഴവില്ല്. ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയിലെ വില്ലനായ വിനീത് ദുബായില്‍ വച്ച് നായികയായ പ്രീതിയെ കണ്ടുമുട്ടിയ സന്തോഷം പങ്കിടുകയാണ്.
VIneeth Radhakrishnan, Preethi Jhangiani, Mazhavillu movie
Vineeth and Preeti Jhangiani (Image Source: Instagram)

വിവാഹം കഴിഞ്ഞാലും പ്രണയം ശക്തമായി നിലനിൽക്കുമെന്ന് പ്രേക്ഷകര്‍ക്ക് കാണിച്ചു തന്ന സിനിമയാണ് ‘മഴവില്ല്’. പ്രണയവും ത്രില്ലറും എല്ലാം ഒത്തുചേർന്ന മഴവില്ല് എന്ന സിനിമ. മഹിയുടെയും വീണയുടെയും പ്രണയം ആരിലും അസൂയ ജനിപ്പിക്കുന്നതും തീവ്രവുമായിരുന്നു. കുഞ്ചാക്കോ ബോബൻ, പ്രീതി, വിനീത് എന്നിവർ പ്രധാന വേഷം ചെയ്ത സിനിമ മികച്ച ദൃശ്യങ്ങൾ കൊണ്ടും പാട്ടുകൾ കൊണ്ടുമെല്ലാം പ്രേക്ഷകര്‍ ഏറ്റെടുത്തതാണ്.
ദിനേശ് ബാബു സംവിധാനം ചെയ്ത സിനിമ അന്ന് തിയേറ്ററില്‍ പരാജയമായിരുന്നെങ്കിലും ടിവിയില്‍ ആ സിനിമ ആവര്‍ത്തിച്ച് കണ്ടവര്‍ ഒരുപാടാണ്. ചാക്കോച്ചൻ നായകനായെത്തിയ മഴവില്ല് മികച്ച ഫ്രെയിമുകൾ കൊണ്ട് നിറഞ്ഞു നിന്ന ചിത്രമായിരുന്നു. കിടപ്പറ രംഗങ്ങളോ ഡബിള്‍ മീനിംഗ് സംഭാഷണങ്ങ​​ളോ ഇല്ലാതെ വളരെ സുന്ദരമായി മഹേഷ്-വീണ ജോഡിയുടെ പ്രണയം പ്രേക്ഷകര്‍ക്ക് മുന്നിലെത്തി. വിനീതിന്റെ അതിശക്തമായ ഒരു വില്ലൻ വേഷം കൂടി പ്രേക്ഷകർക്ക് കണ്ടു. സിനിമ കണ്ടിറങ്ങുമ്പോള്‍ വിനീതിന്റെ വിജയ് എന്ന കഥാപാത്രത്തോട് പ്രേക്ഷകര്‍ക്ക് തോന്നുന്ന വെറുപ്പ് തന്നെയായിരുന്നു ആ സിനിമയുടെ വിജയം.
ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്കിപ്പുറം തന്റെ സഹതാരമായ പ്രീതിയെ ദുബായില്‍ വച്ച കണ്ട സന്തോഷം പങ്കിടുകയാണ് വിനീത്. വലിയ സന്തോഷമെന്നാണ് വിനീത് ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്. ‘‘വൗ, അഡോറബിള്‍ പ്രീതി ജാംഗിയാനിയെ ദുബായിൽ കണ്ടുമുട്ടിയത് എത്രയോ അത്ഭുതകരമാണ്...’’ എന്ന ക്യാപ്ഷ​നൊപ്പമാണ് വിനീത് ചിത്രം പങ്കിട്ടിരിക്കുന്നത്.
പഴയ ജോഡികളെ വീണ്ടും ഒരു ചിത്രത്തിലൂടെ കണ്ട സന്തോഷം ആരാധകര്‍ കമന്റുകളിലൂടെ കുറിക്കുന്നുണ്ട്. ‘ലാസ്റ്റ് അവർ ഒന്നിച്ചു ഗയ്സ്, ചാക്കോച്ചൻ കൂടി ഉണ്ടെങ്കിൽ കറക്ട്...’’ എന്നതടക്കമാണ് പലരും നല്‍കുന്ന കമന്റുകള്‍.

Ads by Google
Friday 23 May 2025 04.17 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW