Thursday, March 12, 2026 Last Updated 19 Min 34 Sec ago English Edition
Todays E paper
Ads by Google
Thursday 22 May 2025 03.23 PM

1960-ല്‍ ജനിച്ചവരുടെ സാമൂഹിക സുരക്ഷാ വിരമിക്കല്‍ പ്രായം ഔദ്യോഗികമായി 67 ആയി ഉയര്‍ത്തി

നേരത്തേ വിരമിച്ചാല്‍ ചിലവേറും അമേരിക്കക്കാര്‍ക്ക് 62-ാം വയസ്സില്‍ തന്നെ വിരമിക്കാം എന്നതില്‍ മാറ്റമില്ല. എന്നാല്‍, ഇതുവഴി പ്രതിമാസ ആനുകൂല്യങ്ങള്‍ കുറയും.
uploads/news/2025/05/782424/54.gif

ന്യൂയോര്‍ക് : 2025 മുതല്‍ വിരമിക്കല്‍ പദ്ധതിയില്‍ വലിയ മാറ്റം, 1960-ല്‍ ജനിച്ചവര്‍ക്കായി പുതിയ നിയമം പ്രാബല്യത്തില്‍ വന്നു. 2025 മുതല്‍ വിരമിക്കല്‍ പ്രായം 67 ആയി:

1960-ല്‍ ജനിച്ച അമേരിക്കക്കാര്‍ക്ക് സോഷ്യല്‍ സെക്യൂരിറ്റി ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ വേണ്ട പൂര്‍ണ്ണ വിരമിക്കല്‍ പ്രായം 67 ആയി ഉയര്‍ത്തി. 1983-ലെ സോഷ്യല്‍ സെക്യൂരിറ്റി ആക്ടില്‍ നടപ്പാക്കിയ പരിഷ്‌കരണത്തിന്റെ അവസാന ഘട്ടമാണിത്. ജനതയുടെ ആയുര്‍ദൈര്‍ഗ്യം വര്‍ദ്ധിക്കുന്നതും സോഷ്യല്‍ സെക്യൂരിറ്റി പ്രോഗ്രാമിന്റെ ദീര്‍ഘകാല സാമ്പത്തിക സ്ഥിരത ഉറപ്പാക്കലുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത് എന്നാണ് പുറത്തു വരുന്ന വിവരം.1960-ല്‍ ജനിച്ചവര്‍ക്കായി എന്താണ് മാറ്റം?ഈ വര്‍ഷം 65 വയസ്സാകുന്ന ഏകദേശം 40 ലക്ഷം അമേരിക്കക്കാര്‍ക്കും, 67 വയസ്സാകുന്നത് വരെ പൂര്‍ണ്ണ സോഷ്യല്‍ സെക്യൂരിറ്റി ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുണ്ടാകില്ല. 1938-ന് മുമ്പ് ജനിച്ചവര്‍ക്കുള്ള FRA 65 ആയിരുന്നു. 1960-ല്‍ അല്ലെങ്കില്‍ അതിന് ശേഷം ജനിച്ചവര്‍ക്കായി അത് 67 വരെ ഉയരുന്നതാണ് ഇതിന്റെ അന്തിമ ഘട്ടം.

നേരത്തേ വിരമിച്ചാല്‍ ചിലവേറും അമേരിക്കക്കാര്‍ക്ക് 62-ാം വയസ്സില്‍ തന്നെ വിരമിക്കാം എന്നതില്‍ മാറ്റമില്ല. എന്നാല്‍, ഇതുവഴി പ്രതിമാസ ആനുകൂല്യങ്ങള്‍ കുറയും. 62-ാം വയസ്സില്‍ വിരമിക്കുന്നവര്‍ക്ക് ഏകദേശം 30% കുറവ് ആനുകൂല്യമാണ് ലഭിക്കുക. ഉദാഹരണത്തിന്, ഒരാള്‍ക്ക് FRAയില്‍ $1,000 ലഭിക്കുമെങ്കില്‍, 62-ാം വയസ്സില്‍ വിരമിച്ചാല്‍ $700 മാത്രമേ ലഭിക്കൂ.മറുവശത്ത്, 67-ന് ശേഷം വിരമിക്കല്‍ വൈകിപ്പിക്കുന്നവര്‍ക്ക് അധിക ആനുകൂല്യങ്ങള്‍ ലഭിക്കും. 70-ാം വയസ്സുവരെ ജോലി തുടരുന്നവര്‍ക്ക് FRA അടിസ്ഥാനമാക്കി 24% വരെ അധികം, അതായത് $1,240 വരെ പ്രതിമാസം ലഭിക്കും.

ഈ മാറ്റം ബാധിക്കാത്തവര്‍ ആരൊക്കെയാണ് ?1960-ന് മുമ്പ് ജനിച്ചവര്‍ക്ക് ഈ പുതിയ വിരമിക്കല്‍ പ്രായം ബാധകമല്ലെന്ന് സോഷ്യല്‍ സെക്യൂരിറ്റി അഡ്മിനിസ്‌ട്രേഷന്‍ സ്ഥിരീകരിക്കുന്നു. ഈ വിഭാഗത്തിനായി FRA പിറന്ന വര്‍ഷത്തിനനുസരിച്ചാണ് നിലനില്‍ക്കുന്നത്:

1943-1954-ല്‍ ജനിച്ചവര്‍: FRA - 66 വയസ്സ്
1955-ല്‍ ജനിച്ചവര്‍: FRA - 66 വയസ്സും 2 മാസവും
1956-ല്‍ ജനിച്ചവര്‍: FRA - 66 വയസ്സും 4 മാസവും
1957-ല്‍ ജനിച്ചവര്‍: FRA - 66 വയസ്സും 6 മാസവും
1958-ല്‍ ജനിച്ചവര്‍: FRA - 66 വയസ്സും 8 മാസവും
1959-ല്‍ ജനിച്ചവര്‍: FRA - 66 വയസ്സും 10 മാസവും

പി പി ചെറിയാന്‍

Ads by Google
Thursday 22 May 2025 03.23 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW