-->
വാഷിംഗ്ടണ്‍ ഡി സി : മേരിലാന്‍ഡ് സ്‌ട്രൈക്കേഴ്‌സ് മെയ് 24 ന് നടത്തുന്ന നോര്‍ത്ത് അമേരിക്കന്‍ ക്യാപിറ്റല്‍ സോക്കര്‍ ടൂര്‍ണമെന്റിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടക സമിതി അറിയിച്ചു.
അമേരിക്കയിലും കാനഡയില്‍ നിന്നുമുള്ള പ്രമുഖ ടീമുകളായ ഡൈമെന്‍ഡ് എഫ് സി കാനഡ , മല്ലുമിനാറ്റി ന്യൂജേഴ്സി , ന്യൂയോര്‍ക്ക് ഐലന്‍ഡേഴ്സ് , ബാള്‍ട്ടിമോര്‍ ഖി ലാഡീസ് , വാഷിംഗ്ടണ്‍ ഖലാസീസ്, സെന്റ് ജൂഡ് വിര്‍ജീനിയ, റെയ്‌ലി വാരിയേഴ്സ്, ഷാര്‍ലറ്റ് മിന്നല്‍സ്, അര്‍ബന്‍ ടസ്‌കേഴ്സ് , മെരിലാന്‍ഡ് സ്ട്രൈക്കേഴ്സ് തുടങ്ങിയ ടീമുകള്‍ പങ്കെടുക്കുന്നു.
ഫൊക്കാന ജോയിന്റ് സെക്രട്ടറി വിപിന്‍ രാജ് മെരിലാന്‍ഡില്‍ ഉദ്ഘാടനം ചെയ്യുന്ന ഉത്ഘാടന ചടങ്ങില്‍ ഫോമാ ഫൊക്കാന സംഘടനകളുടെ പ്രതിനിധികള്‍, കേരളാ അസ്സോസിയേഷന്‍ ഓഫ് വാഷിംഗ്ടണ്‍ , കേരളാ കള്‍ച്ചറല്‍ സൊസൈറ്റി , കൈരളി തുടങ്ങിയ സംഘടനകളുടെ ഭാരവാഹികളും പങ്കെടുക്കുന്നു.