Saturday, March 14, 2026 Last Updated 32 Min 26 Sec ago English Edition
Todays E paper
Ads by Google
Thursday 22 May 2025 01.41 PM

എന്താണ് നടന്നതെന്ന് അക്ഷയ് കുമാറിനു പോലും അറിയില്ലെന്ന് സുനിൽ ഷെട്ടി; പരേഷ് ഞങ്ങളോട് ഒന്നും പറയില്ലെന്ന് പ്രിയദർശൻ; പരേഷ് റാവല്‍-ഹേരാ ഫേരി വിവാദം

uploads/news/2025/05/782413/Untitled-4.jpg
Suniel Shetty on paresh rawal quit from hera pheri 3

മലയാളത്തിന്റെ മാത്രമല്ല ബോളിവുഡിന്റെയും പ്രിയ സംവിധായകനാണ് പ്രിയദർശൻ. ഹേരാ ഫേരി എന്ന സിനിമയിലൂടെയാണ് പ്രിയദർശൻ എന്ന സംവിധായകനെ കൂടുതൽ പ്രേക്ഷകർ ഇഷ്ടപ്പെട്ടു തുടങ്ങിയത്. മലയാളത്തിലെ എവർക്ലാസ്സിക് ചിത്രമായ റാഞ്ചിറാവു സ്പീക്കിംഗിനെ അടിസ്ഥാനമാക്കി ഒരുങ്ങിയ ഹേര ഫേരി എന്ന സിനിമയിലൂടെയാണ് ബോളിവുഡില്‍ ഏറെ ആരാധകരുള്ള ഫ്രാഞ്ചൈസിയായി 'ഹേര ഫേരി' മാറിയത്. സിനിമയിൽ മൂന്ന് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് അക്ഷയ് കുമാറും, സുനിൽ ഷെട്ടിയും പരേഷ് റാവലുമാണ്. എന്നാൽ 'ഹേര ഫേരി 3' എന്ന സിനിമയില്‍ നിന്ന് ബോളിവുഡ് നടൻ പരേഷ് റാവല്‍ പിന്മാറിയെന്ന വാർത്തകള്‍ ബോളിവുഡില്‍ വലിയ ചർച്ചകള്‍ക്ക് കാരണമായി.
ഇപ്പോഴിതാ പരേഷ് റാവല്‍ പിന്മാറിയതില്‍ പ്രതികരിച്ചിരിക്കുകയാണ് സഹതാരമായ സുനില്‍ ഷെട്ടി. എന്താണ് സംഭവിച്ചതെന്ന് തനിക്ക് അറിയില്ലെന്നും ആരോടും ഈ വിഷയത്തില്‍ സംസാരിച്ചിട്ടില്ലെന്നുമാണ് താരം പറഞ്ഞത്.
‘‘ഷൂട്ടിങ് അടുത്ത വര്‍ഷം തുടങ്ങാനിരിക്കുകയാണ്. ശരിക്കും പറഞ്ഞാല്‍, ആരംഭിച്ചുകഴിഞ്ഞു. പ്രൊമോ ഷൂട്ട് ചെയ്തു. എന്താണ് സംഭവിക്കുന്നതെന്ന് മനസിലാകുന്നില്ല. എന്തായാലും അത് ഞെട്ടിക്കുന്നതാണ്. എന്റെ മക്കളാണ് എന്നെ കാര്യം അറിയിച്ചത്. എന്താണ് സംഭവമെന്ന് അവര്‍ ചോദിച്ചു...
ഈ വിഷയത്തില്‍ എനിക്ക് കാര്യമായി ഒന്നും അറിയില്ല. ഇത് തികച്ചും ഞെട്ടിപ്പിക്കുന്നതാണ്. ആദ്യം ഞാൻ അദ്ദേഹത്തിന് സന്ദേശം അയയ്ക്കുന്നതിനെക്കുറിച്ച്‌ ചിന്തിച്ചു, പിന്നീട് അദ്ദേഹത്തെ കാണാമെന്നും അതിനെക്കുറിച്ച്‌ ചർച്ച ചെയ്യാമെന്നും കരുതി. ആരുമായും ഇതിനെക്കുറിച്ച്‌ സംസാരിച്ചിട്ടില്ല. എന്താണ് സംഭവിച്ചതെന്ന് അക്ഷയ്ക്ക് പോലും അറിയില്ല...’’ സുനില്‍ ഷെട്ടി പറഞ്ഞു.

ഈ അടുത്താണ് ഫ്രാഞ്ചൈസിയിലെ മൂന്നാം ചിത്രം ഉടൻ ആരംഭിക്കുമെന്ന് അണിയറപ്രവർത്തകർ പ്രഖ്യാപിച്ചത്. പിന്നാലെ സിനിമയില്‍ നിന്ന് പിന്മാറുന്നതായി പരേഷ് റാവല്‍ അറിയിക്കുകയായിരുന്നു. തുടർന്ന് അക്ഷയ് കുമാറിന്റെ നിര്‍മാണക്കമ്പനി 25 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പരേഷ് റാവലിന് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു.
വിവാദവുമായി ബന്ധപ്പെട്ട് സംവിധായകന്‍ പ്രിയദര്‍ശനും പ്രതിരിച്ചിരുന്നു. നടന്റെ പിന്മാറ്റം ഞെട്ടിക്കുന്നതും വേദനിപ്പിക്കുന്നതുമാണെന്നാണ് പ്രിയദർശൻ പറഞ്ഞത്. ‘‘എന്താണ് സംഭവിച്ചത് എന്ന് അറിയില്ല. പരേഷ് ഞങ്ങളോട് ഒന്നും പറയില്ല. സിനിമ ആരംഭിക്കുന്നതിന് മുമ്പ്, പരേഷിനോടും സുനിലിനോടും ചോദിക്കാന്‍ അക്ഷയ് എന്നോട് ആവശ്യപ്പെട്ടു, ഞാനും അങ്ങനെ ചെയ്തു. അവര്‍ രണ്ടുപേരും സമ്മതം മൂളുകയും ചെയ്തു...
എനിക്ക് നഷ്ടപ്പെടാന്‍ ഒന്നുമില്ല, പക്ഷേ അക്ഷയ് പണം നിക്ഷേപിച്ചിട്ടുണ്ട്, അതുകൊണ്ടായിരിക്കാം അദ്ദേഹം ഈ നടപടി സ്വീകരിക്കുന്നത്. പരേഷ് റാവല്‍ ഇതുവരെ എന്നോട് സംസാരിച്ചിട്ടില്ല..." പ്രിയദർശൻ പറഞ്ഞു.
മലയാളത്തിലെ എവര്‍ക്ലാസ്സിക് ചിത്രമായ റാഞ്ചിറാവു സ്പീക്കിംഗിനെ അടിസ്ഥാനമാക്കി ഒരുങ്ങിയ ഹേര ഫേരി എന്ന സിനിമയിലൂടെയാണ് ഈ ഫ്രാഞ്ചൈസി ആരംഭിച്ചത്. 2000ത്തിലാണ് സിനിമ റിലീസ് ചെയ്തത്. തിയേറ്ററുകളില്‍ ഈ ചിത്രം വലിയ വിജയമായതിന് പിന്നാലെ 2006 ല്‍ ഫിര്‍ ഹേരാ ഫേരി എന്ന പേരില്‍ രണ്ടാം ചിത്രവും റിലീസ് ചെയ്തു. ഈ അടുത്താണ് ഫ്രാഞ്ചൈസിയിലെ മൂന്നാം ചിത്രം ഉടന്‍ ആരംഭിക്കുമെന്ന് അണിയറപ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചത്.

Ads by Google
Thursday 22 May 2025 01.41 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW