Wednesday, March 18, 2026 Last Updated 43 Min 12 Sec ago English Edition
Todays E paper
Ads by Google
Thursday 22 May 2025 12.47 PM

'ഈ പണി നിങ്ങളെക്കൊണ്ട് ആകില്ല, ലാലേട്ടന്റെ ആ ചാട്ടത്തിലുമുണ്ട് ഒരു ഫ്‌ളക്‌സ്ബിലിറ്റി'; ശ്രദ്ധ നേടി രമേശ് പിഷാരടിയുടെ വീഡിയോ

movie, went

മലയാളത്തിന്റെ സ്വന്തം മോഹന്‍ലാലിന്റെ 65-ാം പിറന്നാള്‍ ആയിരുന്നു കഴിഞ്ഞ ദിവസം. താരത്തിന് പിറന്നാള്‍ ആശംസിച്ച് നടന്‍ രമേശ് പിഷാരടി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോ ശ്രദ്ധ നേടുകയാണ്.

മോഹന്‍ലാലിന്റേതായി ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രമാണ് തുടരും. ചിത്രത്തില്‍ ജനല്‍ വഴി മോഹന്‍ലാല്‍ ചാടുന്ന രംഗം വലിയ കൈയടി നേടി. 'തുടരും' സിനിമയിലെ ചാട്ടം അനുകരിച്ച് പിഷാരടി പങ്കിട്ട വീഡിയോ ആണ് വൈറലാകുന്നത്.

വിദേശത്ത് എവിടെയോ മനോഹരമായ ഒരു പശ്ചാത്തലത്തിലാണ് പിഷാരടി ചെറിയ പൊക്കമുള്ള വേലി ചാടുന്നത്. സിനിമയിലെ പ്രശസ്തമായ പശ്ചാത്തല സംഗീതവും ഉപയോഗിച്ചിട്ടുണ്ട്. രസകരമായ നിരവധി കമന്റുകളാണ് ഫേസ്ബുക്കില്‍ പിഷാരടി പങ്കുവെച്ച റീല്‍സിനു ലഭിക്കുന്നത്. താരത്തെ കളിയാക്കിയുള്ള കമന്റുകളാണ് കൂടുതലും വരുന്നത്. എങ്കിലും പിറന്നാള്‍ ആശംസയിലെ വ്യത്യസ്തതയെ അഭിനന്ദിച്ച് ആയിരക്കണക്കിന് ആളുകളാണ് രമേശ് പിഷാരടിയുടെ ചാട്ടത്തിന് ലൈക്ക് അടിച്ചിരിക്കുന്നത്. 'ഏട്ടന്റെ സ്‌ക്രീന്‍ പ്രെസന്‍സിന്റെ മാറ്റ് എത്രത്തോളം ഉണ്ടെന്ന് മനസിലാക്കാന്‍ കഴിഞ്ഞു നിങ്ങടെ ചാട്ടം കൊണ്ട്!' എന്നാണ് ഒരു കമന്റ്. ഇതിനാണ് ഏറ്റവും കൂടുതല്‍ ലൈക്ക് ലഭിച്ചിരിക്കുന്നത്.

'ആ ചാട്ടത്തില്‍ അയാളുടെ കറുത്ത മുണ്ട് വരെ അഭിനയിച്ചു. അതാണ് നാളെ പിറന്നാള്‍ ആഘോഷിക്കുന്ന അറുപത്തി അഞ്ച്കാരന്‍...', 'നിനക്ക് പറ്റിയ പണി മമ്മൂക്കയുടെ പുറകില്‍ നടക്കുന്നതാണ്, ഈ പണി നിങ്ങളെക്കൊണ്ട് ആകില്ല, ഒരു രണ്ടടി നീളമുള്ള ഒരുത്തൂണ്‍ ചാടി കടക്കുന്നതെല്ലാം വലിയൊരു സംഭവം. ഞങ്ങടെ നാട്ടില്‍ എല്‍കെജി പിള്ളേര്‍ ചെയ്യുന്നതാണ്' - എന്നിങ്ങനെ പോകുന്നു കമന്റുകള്‍. ലാലേട്ടന്റെ ആ ചട്ടത്തിലുമുണ്ട് ഒരു ഫ്ളക്സ്ബിലിറ്റി.... ഒരു പക്ഷെ, അദ്ദേഹത്തിന് മാത്രം പറ്റുന്നത്. പിഷു ഒന്ന് കണ്ടു നോക്കൂ.. എന്നാണ് ഒരു മോഹന്‍ലാല്‍ ആരാധകന്‍ കുറിച്ചത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW