-->
കോഴിക്കോട് : നടന്‍ സന്തോഷ് കീഴാറ്റൂരിന്റെ മകന് നേരെ ആക്രമണം നടന്നതായി ആരോപണം. നടന്റെ മകന്‍ യദുസന്ത് ഉള്‍പ്പെടെ നാലു പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്നലെ കണ്ണൂരിലെ ഇന്നലെ തൃച്ചമ്പലത്ത് വെച്ചായിരുന്നു സംഭവമെന്നാണ് വിവരം. സംഭവത്തില്‍ സന്തോഷ് കീഴാറ്റൂര്‍ പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ പോലീസ് വേണ്ടവിധത്തില്‍ പെരുമാറുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
കഴിഞ്ഞദിവസം രാത്രിയില്‍ തളിപ്പറമ്പിലുള്ള തന്റെയൊരു കൂട്ടുകാരന്റെ ബര്‍ത്ത്‌ഡേ പാര്‍ട്ടിക്ക് പോയിട്ട് വരുമ്പോള്‍ കൂട്ടുകാരുമായി സംസാരിച്ചിരിക്കുമ്പോള്‍ തമാശയ്ക്ക് കല്ലെറിഞ്ഞുകളിക്കുകയായിരുന്നു. ഒരു കല്ല് ഫ്‌ലെക്‌സ് ബോര്‍ഡില്‍ കൊള്ളുകയുണ്ടായി. അതിനടുത്ത് തന്നെ ബിജെപി മന്ദിരമുണ്ടായിരുന്നു. അവിടെനിന്ന് രണ്ട് പേര്‍ വന്ന് എന്തിനാണ് ബോര്‍ഡിലേക്ക് കല്ലെറിഞ്ഞതെന്ന് ചോദിച്ചു. പിന്നാലെ രണ്ട് പേര്‍ വന്ന് ഹെല്‍മെറ്റ് കൊണ്ട് മര്‍ദിച്ചതായി മര്‍ദ്ദനത്തിന് ഇരയായവര്‍ ആരോപിച്ചു.
പരിക്കേറ്റ വിദ്യാര്‍ത്ഥികള്‍ ആശുപത്രിയിലാണ്. തങ്ങളെ ഹെല്‍മറ്റ് കൊണ്ടു മര്‍ദ്ദിച്ചെന്നും കൂട്ടുകാരെ നിലത്തൂടെ വലിച്ചെന്നും പറഞ്ഞു. കുട്ടികളെ തല്ലിച്ചതച്ച ക്രിമിനലുകളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരിക തന്നെ ചെയ്യുമെന്നും നടന്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. ബിജെപി പ്രവര്‍ത്തകരാണ് ആക്രമിച്ചതെന്നാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്.