-->
തിരുവനന്തപുരം : റാപ്പര്‍ വേടനതിരായ ഹിന്ദു ഐക്യവേദി നേതാവ് ശശികലയുടെ പരാമര്‍ശത്തില്‍ മറുപടിയുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി . ശശികലയ്ക്ക് എന്തും പറയാം അവരുടെ അഭിപ്രായം , അവര്‍ക്ക് എന്തും പറയാം . വേടന്‍ ദളിത് വിഭാഗത്തില്‍ നിന്നും ഉയര്‍ന്നുവന്ന കലാകരാന്‍ .
എന്തെങ്കിലും വീഴ്ചകൾ ഉണ്ടെങ്കിൽ തിരുത്തുന്നതിന് പകരം അധിക്ഷേപിക്കുന്നു. മോശം കമന്റുകളും അധിക്ഷേപവും നടത്തുന്നത് ശരിയല്ല. ഇതുകൊണ്ടാണ് തിരഞ്ഞെടുപ്പുകളിൽ ജയിക്കാത്തത്. ജനങ്ങൾ ഇതെല്ലാം കണ്ടുകൊണ്ടിരിക്കുകയല്ലേ, ഇനി അടുത്തെങ്ങും തിരഞ്ഞെടുപ്പിൽ ജയിക്കാൻ സാധ്യതയില്ലെന്നും വി ശിവൻകുട്ടി വിമർശിച്ചു.
അതേസമയം റാപ്പര്‍ വേടനെതിരെ അധിക്ഷേപവുമായി ഹിന്ദു ഐക്യവേദി മുഖ്യ രക്ഷധികാരി കെ പി ശശികല . വേടന്മാരുടെ തുണിയില്ലാ ചാട്ടങ്ങള്‍ക്ക് മുമ്പില്‍ സമാജം അപമാനിക്കപ്പെടുന്നു . ചാടികളിക്കട കുഞ്ഞിരാമ എന്ന് പറഞ്ഞിട്ട് ആ കുഞ്ഞിരാമന്മാരെ ചാടികളിപ്പിക്കുകയും ചുടുചോര മാന്തിപ്പിക്കുകയും ചെയ്യുന്ന ഇത്തരം സംവിധാനങ്ങൾ അവസാനിപ്പിക്കാൻ സമയമായെന്നും കെ.പി ശശികല പറഞ്ഞു. ഭരണകൂടത്തിന് മുന്നിൽ കെഞ്ചാനല്ല, ആജ്ഞാപിക്കാൻ വേണ്ടി തന്നെയാണ് ഹിന്ദു ഐക്യവേദി വന്നിരിക്കുന്നതെന്നും പാലക്കാട്ടെ പരിപാടിയില്‍ സംസാരിക്കവേ കെ പി ശശികല വേടനെതിരെ രംഗത്തെത്തിയത്.