Saturday, March 14, 2026 Last Updated 2 Min 14 Sec ago English Edition
Todays E paper
Ads by Google
Wednesday 21 May 2025 12.20 PM

ദേശീയപാതയുടെ നിര്‍മ്മാണത്തില്‍ പലയിടത്തും വിള്ളല്‍ ; വിവിധ ജില്ലകളില്‍ പ്രതിഷേധവും സംഘര്‍ഷവും

uploads/news/2025/05/782217/road.jpg

തിരുവനന്തപുരം: ദേശീയപാതയുടെ നിര്‍മ്മാണത്തില്‍ വിള്ളല്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ പ്രതിഷേധവും സംഘര്‍ഷവും. മലപ്പുറത്ത് യൂത്ത്‌കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പോലീസും ഏറ്റുമുട്ടി. പോലീസുകാരുമായി സംഘര്‍ഷവും വാക്കേറ്റവും ഉണ്ടാകുകയും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുകയുമുണ്ടായി.

കോഹിനൂരിലെ കരാര്‍ കമ്പനി ഓഫീസ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉപരോധിച്ചതിനെ തുടര്‍ന്നായിരുന്നു സംഘര്‍ഷം. ഓഫീസിന്റെ അകത്തും പുറത്തുമുണ്ടായിരുന്ന കസേരകളും ചെടിച്ചട്ടികളും പ്രവര്‍ത്തകര്‍ അടിച്ചുപൊട്ടിച്ചു. അബിന്‍വര്‍ക്കി അടക്കമുള്ള യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ പോലീസ് അറസ്റ്റുചെയ്തു നീക്കി. ഇന്നലെ മലപ്പുറം കൂരിയാട് ദേശീയപാത ഇടിഞ്ഞ് താണിരുന്നു. ഇവിടം കഴിഞ്ഞദിവസം യുഡിഎഫ് നേതാക്കളും വന്ന് കണ്ടിരുന്നു. ശക്തമായ പ്രതിഷേധം നടത്തുമെന്നായിരുന്നു നേതാക്കള്‍ പറഞ്ഞത്.

മലപ്പുറം, തൃശൂര്‍, കാസര്‍കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലാണ് ദേശീയപാതയില്‍ വ്യാപക വിള്ളലും മണ്ണിടിച്ചിലും കണ്ടെത്തിയത്. മലപ്പുറത്ത് എടരിക്കോട് മമ്മാലിപ്പടിയിലാണ് ദേശീയപാതയില്‍ വിള്ളല്‍ കണ്ടെത്തിയത്. കണ്ണൂരില്‍ കുപ്പത്ത് നാട്ടുകാരാണ് പ്രതിഷേധവുമായി എത്തിയത്. അവര്‍ റോഡ് ഉപരോധിച്ചു. കളക്ടര്‍ സ്ഥലത്തെത്തണമെന്നായിരുന്നു ആവശ്യം.

കണ്ണൂരില്‍ ദേശീയപാതയ്ക്ക് സമീപം വ്യാപക മണ്ണിടിച്ചിലെന്ന് ആരോപിച്ച് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. തളിപ്പറമ്പ് കുപ്പത്താണ് സംഭവം. ദേശീയപാതയില്‍ നിന്നുള്ള മണ്ണ് വീടുകളിലേക്ക് വ്യാപകമായി എത്തുന്നുവെന്നാണ് നാട്ടുകാരുടെ ആരോപണം. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ ദേശീയപാത ഉപരോധിച്ച് പ്രതിഷേധിച്ചു. ആര്‍ടിഒ അടക്കം വിഷയത്തില്‍ ഇടപെട്ടതോടെയാണ് നാട്ടുകാര്‍ ഉപരോധം അവസാനിപ്പിച്ചത്. മണ്ണിടിച്ചിലില്‍ കൃത്യമായ പരിഹാരം ഉണ്ടാകുന്നതുവരെ പ്രതിഷേധം തുടരുമെന്ന് നാട്ടുകാര്‍ പ്രതികരിച്ചു.

തൃശൂര്‍ ചാവക്കാട് നിര്‍മാണം പുരോഗമിക്കുന്ന മണത്തല പ്രദേശത്ത്് മേല്‍പ്പാലത്തിന് മുകളിലാണ് വിള്ളല്‍. ടാറിങ് പൂര്‍ത്തിയായ റോഡില്‍ അമ്പത് മീറ്ററിലേറെ നീളത്തിലാണ് വിള്ളല്‍. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വിള്ളല്‍ കണ്ടെത്തിയ ഭാഗം അധികൃതര്‍ ടാറിട്ട് മൂടി. ഇതിനെതിരെ പ്രദേശവാസികള്‍ രംഗത്തെത്തി. അശാസ്ത്രീയമായ രീതിയിലാണ് റോഡ് നിര്‍മാണമെന്ന് പ്രദേശവാസികള്‍ ആരോപിച്ചു. ടാറിട്ട് മൂടുകയല്ല വേണ്ടതെന്നും സ്ഥിരം പരിഹാരമാണ് വേണ്ടതെന്നും പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.

കാസര്‍കോട് ദേശീയപാത നിര്‍മാണം നടക്കുന്ന മാവുങ്കാല്‍ കല്യാണ്‍ റോഡിന് സമീപമാണ് വിള്ളല്‍ കണ്ടെത്തിയത്. 53 മീറ്റര്‍ നീളത്തിലും 4.10 മീറ്റര്‍ വീതിയിലുമാണ് വിള്ളല്‍. ഇത് കണ്ടതിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്ത് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ഇതിന് നൂറ് മീറ്റര്‍ ദൂരം മാറി മറ്റൊരു ഭാഗത്തും വിള്ളല്‍ രൂപപ്പെട്ടിട്ടുണ്ട്. പ്രശ്‌നത്തില്‍ ഹൈക്കോടതിയും ഇടപെട്ടിരിക്കുകയാണ്. ദേശീയപാതാ അതോറിറ്റിയോട് വിശദീകരണം തേടി. ജസ്റ്റീസ് ദേവന്‍ രാമചന്ദ്രനാണ് റിപ്പോര്‍ട്ട് തേടിയത്. വെള്ളിയാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ആവശ്യം.

Ads by Google
Ads by Google
LATEST NEWS
TRENDING NOW