-->
സ്റ്റാർ മാജിക്ക് അടക്കമുള്ള ടെലിവിഷൻ ഷോകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ട്. കുട്ടനാടൻ ബ്ലോഗ്, ഒരു പഴയ ബോംബ് കഥ, നൈറ്റ് ഡ്രൈവ് എന്ന ചിത്രങ്ങളിലും ശ്രീവിദ്യ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. ദീർഘ നാളത്തെ പ്രണയത്തിനു ശേഷം അടുത്തിടെ സംവിധായകൻ രാഹുല്‍ രാമചന്ദ്രനെ ശ്രീവിദ്യ വിവാഹം ചെയ്തു. വിവാഹ ശേഷം ഇരുവരും ഒന്നിച്ചാണ് വ്ലോഗുകള്‍ ചെയ്യാറുള്ളത്.
സോഷ്യല്‍ മീഡിയയിലും ഏറെ സജീവമായ താരം, തന്റെ വിശേഷങ്ങള്‍ യൂട്യൂബ് ചാനലിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
ഇപ്പോഴിതാ രാഹുലിനൊപ്പമുള്ള പ്രണയ ചിത്രങ്ങൾ പങ്കിടുകയാണ് ശ്രീവിദ്യ. ബാലി യാത്രയ്ക്കിടെ പകർത്തിയ ചിത്രങ്ങളാണ് ശ്രീവിദ്യ പങ്കിട്ടത്. പ്രണയം തുളുമ്പുന്ന ചിത്രങ്ങൾക്ക് അടിപൊളി ക്യാപ്ഷനും നൽകിയിട്ടുണ്ട് താരം.
"തിളയ്ക്കുന്ന അഗ്നിപർവ്വതത്തിന്റെ മുന്നിൽ നിന്ന് ദേ ഇങ്ങനെ റൊമാൻസ് ചെയ്യാൻ പറ്റുമോ സക്കീർ ഭായിക്ക് ? പക്ഷേ ഞങ്ങൾക്ക് കഴിയും...
ലെംപുയാങ് ക്ഷേത്രത്തിലെ മേഘങ്ങൾക്കു മുകളിൽ, പശ്ചാത്തലത്തിൽ ഉയർന്നു നിൽക്കുന്ന അതിശക്തമായ അഗുങ് പർവ്വതം - ബാലിയുടെ ആത്മാവും ആകാശവും ഒരു ഫ്രെയിമിൽ..." എന്ന ക്യാപ്ഷൻ നൽകിയാണ് ശ്രീവിദ്യയും രാഹുലും ഒരുമിച്ചുള്ള പ്രണയ ചിത്രങ്ങൾ പങ്കിട്ടിരിക്കുന്നത്.